ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 76കാരനായ ഷഹാബുദ്ദീൻ 2023 ഏപ്രിൽ മുതൽ ബംഗ്ലാദേശിന്റെ പ്രസിഡന്‍റാണ്. 2024ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം പ്രസിഡന്റായത്.
അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ ഷഹാബുദ്ദീന് ഓട്ടൊണോമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുള്ളതായി കണ്ടെത്തിയിരുന്നു. ഈ രോഗം കാരണം ഇടയ്ക്കിടെ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടെന്നും ഷഹാബുദ്ദീൻ തന്റെ പ്രസ് സെക്രട്ടറി വഴി പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. പുതിയൊരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ ദേശീയ പാർലമെന്റായ ജാതിയ സംസദിന്റെ സ്‌പീക്കർ പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് വന്നിട്ടുണ്ട്.
ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് ഇതോടെ ഭരണതലത്തിൽ വേണ്ടപ്പെട്ടവരാരും ഇല്ലാത്ത അവസ്ഥയായി. 2024ലെ പ്രക്ഷോഭത്തിന് ശേഷം ഹസീനയുടെ അവാമി ലീഗ് പാർട്ടി രാജ്യത്ത് നിരോധിക്കപ്പെടുകയും പ്രമുഖ നേതാക്കളും പ്രവർത്തകരും ജയിലിലാകുകയും അവശേഷിക്കുന്നവർ ഒളിവിൽ പോകുകയും ചെയ്‌തിരുന്നു.
Bangladesh President Mohammed Shahabuddin has resigned due to health issues. The Parliament Speaker will serve as acting president until a successor is chosen. The development further weakens former Prime Minister Sheikh Hasina's chances of returning to Bangladesh after her ouster in 2024.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |