SignIn
Kerala Kaumudi Online
Sunday, 26 July 2026 4.39 AM IST

ബംഗ്ലാദേശ് പ്രസിഡന്റ് രാജിവച്ചു

d

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് 76കാരനായ ഷഹാബുദ്ദീന്റെ രാജി. 2023 ഏപ്രിലിലാണ് ചുമതലയേറ്റത്. 2028ലാണ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്. പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദീൻ അഹ്‌മ്മദ് ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു.


മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായി ആയിരുന്ന ഷഹാബുദ്ദീന്റെ രാജിക്കായി രാജ്യത്തിനുള്ളിൽ കടുത്ത സമ്മർദ്ദം ഉയർന്നിരുന്നു. ഡിസംബറോടെ ഇന്ത്യയിൽ നിന്ന് ബംഗ്ലദേശിലേക്ക് മടങ്ങുമെന്ന് ഹസീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്റ്റ് 5ന് അധികാരമൊഴിഞ്ഞ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന് കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. കൂടാതെ, ആറ് അഴിമതിക്കേസുകളിലായി ഹസീനയ്ക്ക് 36 വർഷം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.


മുൻ ജില്ലാ ജഡ്ജിയായ ഷഹാബുദ്ദീൻ ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ ഉപദേശക സമിതിയിൽ പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം 1982ലാണ് ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360