മുംബയ്: സഹോദരൻ അർജുൻ ടെൻഡുൽക്കറിന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി സാറ ടെൻഡുൽക്കർ. അർജുന്റെ 27-ാം പിറന്നാളിനോടനുബന്ധിച്ചാണ് സാറ ഇൻസ്റ്റഗ്രാമിൽ പ്രത്യേക ആശംസ പങ്കുവച്ചത്. കുട്ടിക്കാലം മുതലുള്ള ഇരുവരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആശംസാ വീഡിയോയാണ് സാറ പങ്കുവച്ചത്.
‘എനിക്ക് ഓർമയുള്ള കാലം മുതൽ എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരാൾ. എന്നിട്ടും എങ്ങനെയോ നീ ഇപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ്. എത്ര വളർന്നാലും നീ എപ്പോഴും എന്റെ കുഞ്ഞനുജൻ തന്നെയായിരിക്കും. എന്നും നിന്നെ സംരക്ഷിക്കാൻ ഞാൻ ആഗ്രഹിക്കും’- എന്നായിരുന്നു സാറയുടെ വാക്കുകൾ. അർജുൻ വളർന്നുവരുന്നത് കാണാനായത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണെന്നും സാറ പറഞ്ഞു.
അർജുന്റെ കഠിനാധ്വാനത്തിലും അച്ചടക്കത്തിലും അതിലുപരി ഒരു വ്യക്തി എന്ന നിലയിൽ അവൻ കൈവരിച്ച നേട്ടങ്ങളിലും തനിക്ക് ഏറെ അഭിമാനമുണ്ടെന്നും സാറ കുറിച്ചു.‘ഹാപ്പി ബർത്ത്ഡേ അർജുൻ, നീ കരുതുന്നതിലും ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നും സാറ തന്റെ ആശംസയിൽ പറഞ്ഞു. കഴിഞ്ഞ വർഷവും അർജുന്റെ പിറന്നാളിന് സാറ സോഷ്യൽ മീഡിയയിൽ സഹോദരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ‘എന്റെ ഒന്നാം നമ്പർ’ എന്നായിരുന്നു അന്ന് ചിത്രങ്ങൾക്കൊപ്പം സാറ കുറിച്ചത്.
അർജുനോടുള്ള സ്നേഹം പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ സാറ പങ്കുവയ്ക്കാറുണ്ട്. അർജുൻ സാനിയ ചന്ദോക്കിനെ വിവാഹം കഴിച്ചപ്പോഴും സാറ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരുന്നു. ‘എന്റെ കുഞ്ഞനിയൻ ഇനി സാനിയ ചന്ദോക്കിന്റേതാണ്’ എന്നായിരുന്നു സാറയുടെ വാക്കുകൾ. ഇരുവർക്കും അനന്തമായ അനുഗ്രഹങ്ങളും സന്തോഷവും ലഭിക്കട്ടെയെന്നും ദുഷ്ടനോട്ടത്തിൽ നിന്ന് സംരക്ഷിക്കപ്പെടട്ടെയെന്നും സാറ ആശംസിച്ചിരുന്നു.
Sara Tendulkar posted a heartfelt birthday wish on Instagram for her brother, Arjun Tendulkar, celebrating his 27th birthday. She shared a video with childhood pictures, expressing profound love, pride in his growth, hard work, and achievements. Sara affectionately called Arjun her "dearest person" and "little brother," emphasizing their strong bond, which she frequently shares on social media platforms.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |