SignIn
Kerala Kaumudi Online
Friday, 25 September 2026 8.24 PM IST

കരടിപ്പേടിയിൽ സൈബീരിയ

d

മോസ്കോ: കരടികളെ ഭയന്ന് റഷ്യയിലെ സൈബീരിയ. ഇക്കൊല്ലം കരടികളുടെ ആക്രമണത്തിൽ ഇവിടെ 14 പേർ മരിച്ചെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു. ക്രാസ്നോയാർസ്ക്, ഖകാസിയ മേഖലകളിലാണ് ആക്രമണം ഏറ്റവും രൂക്ഷം. ഈമാസം 16നായിരുന്നു അവസാനത്തെ ആക്രമണം.

സാധാരണ സൈബീരിയയിൽ പ്രതിവർഷം 30 ഓളം ആളുകൾ കരടിയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. എന്നാൽ ഈ വർഷം ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയർന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അബാസ പട്ടണത്തെ അടുത്തിടെ രാത്രി കരടികൾ പൂർണമായും വളഞ്ഞെന്നും തങ്ങൾ അവയെ തുരത്തിയെന്നും പ്രാദേശിക ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു.

കരടികളുടെ എണ്ണം നിയന്ത്രിക്കാനോ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ അവ ഇറങ്ങുന്നത് തടയാനോ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്ന് വിമർശനമുണ്ട്. 1990ൽ 1,30,000 ബ്രൗൺ ബിയറുകളാണ് റഷ്യയിലുണ്ടായിരുന്നത്. ഇന്ന് അവയുടെ എണ്ണം 3,08,000 ആയി ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360