SignIn
Kerala Kaumudi Online
Thursday, 24 September 2026 11.05 PM IST

കൊടും കുറ്റവാളിയായ 'കൊതുക്' വലയിൽ; നടത്തിയത് 16 കൊലപാതകങ്ങൾ, രക്ഷപ്പെടാൻ ശ്രമിച്ചത് സ്‌ത്രീവേഷത്തിൽ

jorlan-lopez-de-silva
അറസ്റ്റിലായ ജോർലൻ ലോപസ് ദി സിൽവ

സാവോ പോളോ: ബ്രസീലിനെ വിറപ്പിച്ച കൊടുംകുറ്റവാളി പിടിയിൽ. 16 പേരെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോർലൻ ലോപസ് ദി സിൽവയാണ് (33) അറസ്റ്റിലാത്. ശരീരപ്രകൃതം കാരണം നാട്ടുകാർ 'കൊതുക്' എന്ന്‌ വിളിച്ചിരുന്ന‌ ഇയാൾ സ്‌ത്രീവേഷത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വലയിലായത്. വിഗ് ധരിച്ച് ഒരു കുഞ്ഞിനെയും കൈയിലേന്തിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്.

ബ്രസീലിലെ മലുങ്കു മേഖലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് കൊലപാതകങ്ങൾ നടന്നത്. കാട്ടിനുള്ളിൽ ഒളിച്ചുതാമസിച്ചിരുന്നതിനാൽ ഇയാളെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമായ ദൗത്യമായിരുന്നെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ ഡഗ്ലസ് ഗാർസിയ പറഞ്ഞു. കാട്ടിലെ താൽക്കാലിക ക്യാമ്പിലേക്ക് തിരിച്ചെത്താൻ കഴിയാതെ വന്നതോടെയാണ് ഇയാൾ സ്‌ത്രീ വേഷത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചത്. തലയിൽ വിഗ് വച്ച്, വിരലുകളിൽ നെയിൽ പോളിഷിട്ട് സ്‌ത്രീ വേഷം ധരിച്ചെത്തിയ ഇയാൾ സംശയം തോന്നാതിരിക്കാനായി മറ്റൊരാളുടെ കുഞ്ഞിനെയും കൈവശപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പൊതുസ്ഥലത്ത് 18 കാരനെ വെടിവച്ച് കൊന്നതോടെയാണ് ദെസിൽവയ്‌ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ഈ സംഭവത്തിന് മറ്റ് കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

താൻ ആക്രമിച്ചത് കുറ്റവാളികളെ മാത്രമാണെന്നാണ് ദ സിൽവ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇതുവരെ ശേഖരിച്ച തെളിവുകൾ ഈ വാദത്തെ പിന്തുണയ്‌ക്കുന്നതല്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നടത്തിയിട്ടുള്ള മറ്റ് കൊലപാതകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ദിസിൽവയിൽനിന്ന് പൊലീസ് ശേഖരിക്കുന്നുണ്ട്. 13-ാം വയസിലാണ് ആദ്യ കൊലപാതകം നടത്തിയതെന്ന് ദി സിൽവ പൊലീസിനോട് പറഞ്ഞു. പഴയ ചില കേസുകൾ വീണ്ടും പരിശോധിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുവിടാനാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary

Brazilian fugitive Jorlan Lopes da Silva, wanted in 16 murder cases, was arrested while allegedly disguised as a woman and carrying a child.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRAZIL CRIMINAL MOSQUITO ARRESTED, SERIAL KILLER ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY