SignIn
Kerala Kaumudi Online
Thursday, 24 September 2026 2.14 AM IST

ദാമ്പത്യപ്രശ്നം പരിഹരിക്കാൻ എത്തിയ യുവതിയെ പീഡിപ്പിച്ചു: വ്യാജ സിദ്ധൻ അറസ്റ്റിൽ

READ ENGLISH VERSION

anwar-sadath
അൻവർ സാദത്ത്

കോഴിക്കോട്: താമരശേരിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ‌ സാദത്താണ് അറസ്റ്റിലായത്. ദാമ്പത്യപ്രശ്നം പരിഹരിക്കാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു പീഡനം നടന്നതെന്നാണ് പരാതി.

ചില ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഭർത്താവിനൊപ്പം യുവതി അൻവർ സാദത്തിന്റെ അടുത്തെത്തിയത്. തുടർന്ന് പ്രശ്നപരിഹാരം എന്നുപറഞ്ഞ് ഭർത്താവിന്റെ കയ്യിൽ മന്ത്രം ജപിച്ച് ഒരു തേങ്ങ നൽകിയ ശേഷം പുറത്തേക്ക് നോക്കി ആ മന്ത്രം ചൊല്ലാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു.

ഭർത്താവ് മന്ത്രം ചൊല്ലുന്നതിനിടയിൽ യുവതിയെ മറ്റൊരു മുറിയിലേയ്ക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ അൻവ‌ർ സാദത്ത് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ പോക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

English Summary

A fake faith healer, Anwar Sadath, was arrested in Thamarassery, Kozhikode, for sexually assaulting a woman. The victim had visited Sadath with her husband to resolve marital issues. He allegedly sent the husband to chant a mantra outside, then assaulted the woman in a separate room. Sadath was apprehended upon returning from hiding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAKE HEALER ARRESTED, WOMAN SEXUAL ASSAULT, MARITAL PROBLEMS, FAKE SPIRITUAL HEALER, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY