SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.15 AM IST

വിദ്യാർത്ഥികളെ പൊലീസ് ജീപ്പിടിച്ച സംഭവം; വധശ്രമത്തിന് കേസെടുക്കണമെന്ന് കുടുംബം

aa

തൃശൂർ: പുതുക്കാട് പൊലീസ് ജീപ്പിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. വിദ്യാർത്ഥിയായ അമൽ കൃഷ്ണയുടെ മാതാവ് പ്രസന്ന ഷാജു എ.ഡി.ജി.പിക്ക് പരാതി നൽകി. പൊലീസ് കസ്റ്റഡിയിലായിരുന്ന ഫോൺ നിയമപ്പോരാട്ടത്തിലൂടെ തിരികെ ലഭിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ മനപ്പൂർവമായ വധശ്രമം വ്യക്തമാക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖകളും പുറത്തുവന്നതെന്ന് അവർ ആരോപിച്ചു. ജൂലായ് 19ന് രാത്രി 11.45ന് പുതുക്കാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ കല്ലൂരിലെ അമലിന്റെ വീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നത്രെ. വൈകിട്ട് പുതുക്കാട് സെന്ററിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് അമലിനെ അന്വേഷിച്ചെത്തിയ പൊലീസുകാർ, അമലിന്റെ ഫോൺ എടുത്തുകൊണ്ടുപോയി. അമലിന്റെ ബൈക്കും സുഹൃത്തിന്റെ സ്‌കൂട്ടറും പൊലീസ് തോട്ടിലെ വെള്ളത്തിലേക്ക് ഇടുകയും ചെയ്തു. കൂടാതെ പൊലീസ് തോക്ക് ചൂണ്ടിയെന്നും പരാതിയിൽ പറയുന്നു.

പിന്നീട്, തോട്ടിൽ നിന്ന് ബൈക്ക് കയറ്റിയെടുത്ത് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജൂലായ് 20ന് പുലർച്ചെ രണ്ടോടെ ആലങ്ങാട് മുട്ടിത്തടി റോഡിൽ അമിതവേഗതയിലെത്തിയ പൊലീസ് ജീപ്പ്, അമലും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് അഭിഷേകിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തിന് സമീപത്തെ വീടുകളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെയും കേസെടുക്കുംവരെ പോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE JEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY