SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.36 AM IST

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ

aa

കൊച്ചി: കുടുംബകലഹത്തെ തുടർന്ന് ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതിയെ ഗുരുതര നിലയിൽ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശിനി ജയശ്രീ (42) യാണ് ഇന്നലെ രാത്രി 9മണിയോടെ ഇവർ താമസിക്കുന്ന അമ്പാടി മൂലയിലെ ഹോസ്റ്റലിന് മുമ്പിൽ വച്ച് ആക്രമണത്തിന് ഇരയായത്. ഇവരുടെ ഭർത്താവ് പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ കാക്കനാട് പൊലീസ് കസ്റ്രഡിയിലെടുത്തു. ഹോസ്റ്റലിന് മുന്നിലെത്തിയ അനിൽകുമാർ, ജയശ്രീയുടെ മുഖത്ത് പെപ്പർസ്‌പ്രേ അടിച്ച ശേഷം കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇരുവരും കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ജയശ്രീ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY