
കൊച്ചി:വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷണവിദ്യാർത്ഥിയായിരുന്ന കെ.ഇന്ദു(25)വിനെ ട്രെയിനിൽ നിന്ന് പുഴയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. 2011ഏപ്രിൽ 25ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഇന്ദുവിനൊപ്പമുണ്ടായിരുന്ന എൻ.ഐ.ടി അസി.പ്രൊഫസർ കെ.സുഭാഷാണ് പ്രതി.
ഇന്ദുവിന്റെ അച്ഛൻ കൃഷ്‌ണൻനായർ, അമ്മ ഓമന കുഞ്ഞമ്മ, അമ്മയുടെ ചേച്ചി ബേബിക്കുട്ടിയമ്മ, ഭർത്താവ് ഗോപിനാഥൻ നായർ എന്നീ സാക്ഷികളെ വിസ്‌തരിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഇന്ദുവിനെ മംഗലാപുരം എക്സ്‌പ്രസിൽ കാണാതായശേഷം ആലുവാപ്പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തി. ആത്മഹത്യയാണെന്നായിരുന്നു നിഗമനം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇന്ദുവിനെ ട്രെയിനിൽ നിന്ന് പുഴയിലേക്ക് സുഭാഷ് തള്ളിയിട്ടതായി കണ്ടെത്തി. ഇന്ദുവിന്റെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിലുള്ള വിരോധമായിരുന്നു കൊലപാതകത്തിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |