ശ്രീനഗർ: ജമ്മു കാശ്മീരിൽ മദ്യക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾ വിചിത്രമായി പോസ് ചെയ്യുന്ന ചിത്രമാണ് (മഗ്‌ഷോട്ട്) സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവമോ അറസ്റ്റിലായതിന്റെ ആശങ്കയോ മുഖത്തില്ലേ എന്ന് തോന്നിപ്പിക്കും വിധം പൊലീസിന് മുന്നിൽ ചിരിച്ചുകൊണ്ട് പോസ് ചെയ്ത പ്രതികളുടെ ചിത്രമാണ് വൈറലാകുന്നത്.
അനന്ത്നാഗ് പൊലീസിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികളുടെ ചിത്രവും വിവരങ്ങളും പങ്കുവച്ചത്. ബോണ്ടിയാൽഗാം ക്രോസിംഗിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് 21 കുപ്പി മദ്യവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്. എക്‌സൈസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
'ഇതുപോലെ ആത്മവിശ്വാസമുള്ള പ്രതികളെ കണ്ടിട്ടില്ല', 'സിനിമ ഓഡിഷന് പോസ് ചെയ്യുന്നത് പോലെയാണ് ഇവർ നിൽക്കുന്നത്' തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ എത്തിയത്. ഫോട്ടോ എടുത്ത പൊലീസ് ഉദ്യോഗസ്ഥൻ 'ഒന്ന് ചിരിച്ചേ' എന്ന് പറഞ്ഞിട്ടാകാം ഇവർ ഇത്രയും സന്തോഷത്തോടെ പോസ് ചെയ്തതെന്നും ചിലർ തമാശയായി കുറിച്ചു.
Anantnag Police in Jammu and Kashmir arrested two men during a vehicle check at Bondialgam Crossing after seizing 21 bottles of liquor from them, registering a case under the Excise Act.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |