SignIn
Kerala Kaumudi Online
Thursday, 24 September 2026 3.31 AM IST

ഹോർമുസിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും

ship-
ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണം.

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും. മസ്കറ്റിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് സ്വദേശി സൂരജ് യാദവാണ് മരിച്ചത്. കപ്പലിലെ ജിവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്. ഇവരുൾപ്പെടെ 25പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന തീപിടിച്ച കപ്പലിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. സൂരജ് യാദവിനവ്റെ മരണത്തിൽ എംബസി ദുഃഖം രേഖപ്പെടുത്തി.

കരീബിയൻ രാജ്യമായ ആന്റ്വിഗ്വ ആൻഡ്സ ബാർബുഡ പതാകയേന്തിയ കേപ്പ് ദാവോ എന്ന ബൾക്ക് കപ്പലിലാണ് ആക്രമണമുണ്ടായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിട്ടി പട്ടികപ്പെടുത്തിയ കപ്പലുകളുടെ കൂട്ടത്തിൽ ഈ കപ്പൽ ഉൾപ്പെട്ടിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HORMUZ, HORMUZ STRAIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360