
ബെർലിൻ: ജർമ്മനിയുടെ തലസ്ഥാനമായ ബെർലിന്റെ മേയർ സ്ഥാനത്തിനരികെ തീവ്ര ഇടതുപക്ഷ നേതാവായ എലിഫ് എറാൽപ് (45). ഞായറാഴ്ച നടന്ന ബെർലിൻ സ്റ്റേറ്റ് തിരഞ്ഞെടുപ്പിൽ എലിഫിന്റെ ' ദ ലെഫ്റ്റ് പാർട്ടി' 47 സീറ്റുകൾ നേടി മുന്നിലെത്തി. ബെർലിൻ ജനപ്രതിനിധി സഭയിലെ 158 സീറ്റുകളിൽ 80 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മറ്റ് ചെറുപാർട്ടികളുമായി ചേർന്ന് സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് തുർക്കിഷ് വംശജയായ എലിഫ്. ബെർലിന്റെ മേയർ പദവിയിലെത്തുന്ന ലെഫ്റ്റ് പാർട്ടിയുടെ ആദ്യ നേതാവാകും എലിഫ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |