SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.28 AM IST

പാക് ആക്രമണം: അഫ്ഗാനിൽ 3 മരണം

d

കാബൂൾ: അഫ്ഗാനിസ്ഥാനിലെ അതിർത്തി ഗ്രാമങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 3 സാധാരണക്കാർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ പക്‌തിക, കുനാർ പ്രവിശ്യകളിലായിരുന്നു ആക്രമണം. 28 തീവ്രവാദികളെ വധിച്ചെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. പാകിസ്ഥാനി താലിബാൻ (ടി.ടി.പി),​ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ)​ ഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രങ്ങളും ഒളിസങ്കേതങ്ങളും ലക്ഷ്യമിട്ടെന്നാണ് പാകിസ്ഥാന്റെ വാദം. എന്നാൽ പാകിസ്ഥാൻ ജനവാസ കേന്ദ്രങ്ങളാണ് തകർത്തതെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം ആരോപിച്ചു.

അതിർത്തിയിൽ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങൾ ഉയർന്ന പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി. വെള്ളിയാഴ്ച കൊഹാത്ത് ജില്ലയിലെ പൊലീസ് കേന്ദ്രത്തിന് നേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ ഭീകരർക്ക് അഭയം നൽകുന്നെന്നാണ് പാക് വാദം. സ്വന്തം വീഴ്ച മറയ്ക്കാൻ പാകിസ്ഥാൻ തങ്ങളെ പഴിചാരുന്നതായി താലിബാനും കുറ്റപ്പെടുത്തുന്നു. പാക് ആക്രമണത്തിന് പിന്നാലെ കാബൂളിലെ പാകിസ്ഥാനി നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താലിബാൻ പ്രതിഷേധം രേഖപ്പെടുത്തി. തിരിച്ചടിക്കുമെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360