SignIn
Kerala Kaumudi Online
Wednesday, 23 September 2026 7.32 PM IST

റൂബിക്‌സ് ക്യൂബിൽ ചൈനീസ് വിസ്‌മയം  റെക്കാഡുമായി ആറു വയസുകാരി

d

ബീജിംഗ്: റൂബിക്‌സ് ക്യൂബ് റെക്കാഡുകൾ തകർത്ത് ചരിത്രം കുറിച്ച് ആറു വയസുകാരി ലിയാൻ യുൻഷി. ചൈനയിലെ ചെംങ്ഡു സ്വദേശിയായ ലിയാൻ, വിമൺസ് 3x3 റൂബിക്സ് ക്യൂബ് ആവറേജ് ലോക റെക്കാഡ് രണ്ട് തവണയാണ് തകർത്തത്. അതും മൂന്ന് ദിവസത്തിനിടെ. ഗ്വാങ്ങ്ഷൂവിൽ വേൾഡ് ക്യൂബ് അസോസിയേഷൻ നടത്തിയ മത്സരത്തിൽ 4.27 സെക്കൻഡ് ശരാശരി സമയത്തിനുള്ളിൽ അഞ്ച് തവണ റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്യാൻ ഈ കൊച്ചുമിടുക്കിക്ക് കഴിഞ്ഞു. ഇതിന് മുന്നേ വുഹാനിൽ നടന്ന മത്സരത്തിൽ 4.52 സെക്കൻഡ് ശരാശരി സമയത്തിനുള്ളിലാണ് ലിയാൻ തന്റെ ദൗത്യം പൂർത്തിയാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ താരം 4.5 സെക്കൻഡിൽ താഴെ ശരാശരി സമയമെടുത്ത് റെക്കാഡ് ഭേദിക്കുന്നത്. ഷാങ്ങ്ഹായ്‌യിലെ പ്രൊഫഷണൽ പരിശീലകരാണ് ലിയാന്റെ വഴികാട്ടി. കഴിഞ്ഞ ഒരു വർഷായി ദിവസവും 3 മണിക്കൂറാണ് റൂബിക്‌സ് ക്യൂബ് പരിശീലനത്തിനായി ലിയാൻ മാറ്റിവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360