
കൊച്ചി: ഭാരതി എയർടെൽ ഉപഭോക്താക്കൾക്ക് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ആപ്പിളിന്റെ ഐക്ലൗഡ് പ്ലസ് ലഭ്യമാക്കുന്നു. 999 രൂപയുടെയും അതിന് മുകളിലുള്ള ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളിലാണ് ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ് എന്നിവ ഉൾപ്പെടുന്ന ഐക്ലൗഡ് പ്ലസ് ലഭിക്കുക. 999 രൂപയുടെ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഈ ആനുകൂല്യം ലഭിക്കും. പരിധിയില്ലാത്ത ഡാറ്റക്ക് പുറമെ എന്റർടെയ്ൻമെന്റ് സബ്‌സ്‌ക്രിപ്ഷനുകളും പ്ലാനിൽ അടങ്ങിയിരിക്കുന്നു.
വിപുലീകരിച്ച ഐക്ലൗഡ് പ്ലസിൽ സുരക്ഷിതമായ സ്റ്റോറേജ്, വ്യക്തിഗത ഉള്ളടക്കം പങ്കുവയ്ക്കൽ, കൂടാതെ ആപ്പിൾ ടിവിയുടെ അവാർഡുകൾ നേടിയ ഒറിജിനൽ ഉള്ളടക്കം എന്നിവ ഉണ്ട്. ആപ്പിൾ ആർക്കേഡിൽ നൂറുകണക്കിന് രസകരമായ ഗെയിമുകളും ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |