SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.50 AM IST

'പ്രണയിച്ച് വിവാഹം കഴിക്കരുത്'; ആദ്യം കൗൺസലിംഗ്, അനുസരിച്ചില്ലെങ്കിൽ നാട്ടിൽനിന്ന് വിലക്കുമെന്ന് ഗ്രാമം

READ ENGLISH VERSION
marriage
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: പ്രണയവിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തി ഗ്രാമപഞ്ചായത്ത്. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് സംഭവം. പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവതീയുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും സാമൂഹിക ബഹിഷ്‌കരണം നേരിടേണ്ടി വരുമെന്നാണ് ഗ്രാമപഞ്ചായത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്‌ച നടന്ന ആര്യനഗർ ഗ്രാമപഞ്ചായത്ത്‌ യോഗത്തിലാണ് തീരുമാനം. ഗ്രാമത്തിൽ ഇത്തരത്തിലുള്ള മൂന്ന് വിവാഹങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഗ്രാമവാസിയായ പുരുഷൻ അതേ ഗ്രാമത്തിലെ സ്‌ത്രീയെ വിവാഹം കഴിക്കരുതെന്നും യോഗം തീരുമാനിച്ചു. അത്തരം വിവാഹങ്ങൾ ഗ്രാമത്തിന്റെ സാമൂഹിക ഘടനയെ ബാധിക്കുമെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. ഒരേ ഗ്രാമത്തിലെ യുവതീയുവാക്കൾ തമ്മിലുള്ള ബന്ധം സഹോദരബന്ധത്തിന് സമാനമായാണ് കണക്കാക്കുന്നത്. അതിനാൽ ഗ്രാമത്തിനുള്ളിൽനിന്ന് വിവാഹം കഴിച്ചാൽ ആ ബന്ധം അംഗീകരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം വിവാഹങ്ങൾ തടയുന്നതിനായി ഗ്രാമതലത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഗ്രാമത്തിൽ നടന്ന ഒരു പ്രണയവിവാഹത്തെ പെൺകുട്ടിയുടെ കുടുംബം എതിർത്തതോടെയാണ് ഇതുസംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്തിന്റെ തീരുമാനം വരാനിരിക്കുന്ന തലമുറയെ രക്ഷിക്കാൻ വേണ്ടിയാണെന്നാണ് ബിജെപി നേതാവും ഗ്രാമവാസിയുമായ ഹനുമാൻ വർമ്മയുടെ അഭിപ്രായം. 'പ്രണയവിവാഹങ്ങൾ സാമൂഹിക ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും പരസ്‌പര സൗഹൃദത്തിലും വിള്ളലുണ്ടാക്കുന്നു. അത്തരം വിവാഹങ്ങളെ പിന്തുണയ്‌ക്കുന്നവർക്ക് കൗൺസലിംഗ് നൽകും'- അദ്ദേഹം പറഞ്ഞു. പ‌ഞ്ചായത്തിന്റെ തീരുമാനത്തിൽ ഗ്രാമവാസികൾക്ക് എതിർപ്പുണ്ടോയെന്ന് മനസിലാക്കാൻ വീടുതോറുമുള്ള സർവേ നടത്താനും അധികാരികൾ തീരുമാനിച്ചിട്ടുണ്ട്.

English Summary

Hisar’s Aryanagar village panchayat has banned love marriages, warning of social boycott for couples and their families. A committee will be formed to discourage such marriages.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOCIAL BOYCOTT, BANS LOVE MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360