
വിജയവാഡ: ആന്ധ്രാപ്രദേശിൽ ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് സ്ത്രീക്ക് ദാരുണാന്ത്യം. വിജയവാഡയിൽ ഞായാറാഴ്ച രാവിലെയാണ് സംഭവം. സുജാതയാണ് (46) മരിച്ചത്. പാചകപ്പുരയിൽ സുജാതയും മറ്റൊരാളും ചേർന്ന് തിളച്ച സാമ്പാറുള്ള വലിയ ചെമ്പുപാത്രം പിടിച്ചുകൊണ്ടുവയ്ക്കുകയും പിന്നാലെ സുജാത കാലിടറി ഇതിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിന്റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സംഘാടകരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയോടെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |