SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.26 AM IST

എൻ.എസ്.ഇ ഓഹരി വിൽപ്പനയ്ക്ക് വമ്പൻ പ്രതികരണം

nse
എൻ.എസ്.ഇ

5.71 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷൻ

വ്യാഴാഴ്ച ലിസ്റ്റിംഗ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻ.എസ്.ഇ) ഐ.പി.ഒയ്ക്ക് നിക്ഷേപകരിൽ നിന്ന് 1000 കോടി ഡോളറിലേറെ മൂല്യമുള്ള അപേക്ഷകൾ ലഭിച്ചു. 230 കോടി ഡോളറിന്റെ ഐ.പി.ഒ അവസാന ദിവസം 5.71 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു. മൂന്ന് ദിവസത്തെ ഓഹരി വിൽപ്പനയിൽ 88.64 കോടി ഓഹരികൾക്ക് പകരം 505.81 കോടി ഓഹരികൾക്കാണ് അപേക്ഷ ലഭിച്ചത്.

യോഗ്യരായ സ്ഥാപന നിക്ഷേപകരുടെ (ക്യു.ഐ.ബി) വിഭാഗമാണ് ഏറ്റവും ശക്തമായ പ്രതികരണം കാഴ്ചവച്ചത്. ഈ വിഭാഗത്തിൽ അനുവദിച്ച ഓഹരികളുടെ 12.68 മടങ്ങ് അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗം 1.39 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു.

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 330 ഡോളർ ഐ.പി.ഒയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.പി.ഒയാണിത്. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എൻ.എസ്.ഇ ഓഹരി വിപണിയിലെത്തുന്നത്. സെപ്തംബർ 24ന് ഓഹരികൾ ലിസ്റ്റ് ചെയ്യും.

ഇന്ത്യൻ കാഷ് മാർക്കറ്റിൽ ഏകദേശം 93 ശതമാനവും ഓപ്ഷൻസ് വ്യാപാരത്തിൽ 75 ശതമാനവും വിഹിതമുള്ള എൻ.എസ്.ഇയുടെ നിക്ഷേപക അടിത്തറ മാർച്ചിൽ 12.9 കോടിയായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനമാണ് വർദ്ധന. അതേസമയം, ഡെറിവേറ്റീവ് വ്യാപാരത്തിലെ ഇടിവും നിയന്ത്രണ, നികുതി മാറ്റങ്ങളും എൻ.എസ്.ഇയുടെ ഭാവി വളർച്ചയ്ക്ക് വെല്ലുവിളികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360