SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.05 AM IST

സി.എം.എഫ് ഇനി ഇന്ത്യൻ കമ്പനി

cmf

കൊച്ചി: ആഗോള ഇലക്ട്രോണിക്സ് ബ്രാൻഡായ നത്തിംഗിന്റെ സ്‌മാർട്ട്ഫോൺ ഉപബ്രാൻഡായ സി.എം.എഫിനെ ഇന്ത്യക്കാർക്ക് ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള സ്വതന്ത്ര കമ്പനിയാക്കുമെന്ന് സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ(സി.ഇ.ഒ) കാൾ പെയ് പറഞ്ഞു. ഇന്ത്യയിൽ സ്വന്തം ടീമും ഗവേഷണ വികസന സംവിധാനവും സി.എം.എഫിനുണ്ടാകും. നത്തിംഗ് ഓഹരി പങ്കാളിയായി തുടരും. ഇന്ത്യയിൽ നിന്ന് ആഗോള ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡ് വളർത്തുകയാണ് ലക്ഷ്യമെന്ന് പെയ് വ്യക്തമാക്കി. രാജ്യത്ത് വലിയ സ്മാർട്ട്ഫോൺ വിപണിയും ശക്തമായ നിർമ്മാണ അടിത്തറയും സോഫ്റ്റവെയർ പ്രതിഭയുമുണ്ട്. അടുത്ത ഘട്ടം ഉത്പന്ന വികസനവും ആർ ആൻഡ് ഡി ശേഷി വളർത്തലുമാണ്. നിർമ്മാണത്തിൽ നിന്ന് ഉത്പന്ന വികസനത്തിലേക്കും ബൗദ്ധിക സ്വത്തവകാശത്തിലേക്കും ഇന്ത്യ മാറണമെന്നും കാൾ പെയ് കൂട്ടിച്ചേർത്തു. സി.എം.എഫിലൂടെ ഇന്ത്യയിൽ വികസിപ്പിക്കുന്ന എൻജിനിയറിംഗ് ശേഷി ആഗോള വിപണിയിൽ എത്തിക്കും. പത്ത് കോടി സ്മാർട്ട്ഫോണുകൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360