SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.55 AM IST

കെ.എസ്.എസ്.ഐ.എ വാർഷിക പൊതുയോഗം സെപ്തംബർ 26ന്

kssia

കൊച്ചി: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.എ.ഐ) 66ാം വാർഷിക പൊതുയോഗവും എം.എസ്.എം.ഇ കോൺഫറൻസും 26ന് രാവിലെ 10ന് മുഖ്യമന്ത്രി വി.‌ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂ‌ർ, മുൻ വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ സംസാരിക്കും. സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. അഞ്ഞൂറിലധികം ജനറൽ കൗൺസിൽ അംഗങ്ങളും കെ.എസ്.എസ്.ഐ.എയിൽ അഫിലിയേറ്റ് ചെയ്ത 18 സെക്ടർ വൈസ് സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കും.

2028ൽ അങ്കമാലി അഡ്‌ലക്സിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷൻ മൂന്നാം എഡിഷന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കും. കളമശേരിയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിന് മുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോൺഫറൻസ് ഹാളിന്റെയും വിദേശ പ്രതിനിധികളുമായി ബി.ടു.ബി മീറ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങളോടു കൂടിയ കെട്ടിട നിർമ്മാണത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് എ. നിസാറുദ്ദീനും ജനറൽ സെക്രട്ടറി ജോസഫ് പൈകടയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം സംഘടനയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കും.

വാർത്താ സമ്മേളനത്തിൽ ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷൻ ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ, കെ.എസ്.എസ്.ഐ.എ സംസ്ഥാന ട്രഷറർ ബി. ജയകൃഷ്ണൻ, സെൻട്രൽ സോൺ വൈസ് പ്രസിഡന്റ് പി.ജെ. ജോസ്, നോർത്ത് സോൺ വൈസ് പ്രസിഡന്റ് എ.വി. സുനിൽനാഥ്, കെ.എസ്.എസ്.ഐ.എ ടെക്നോസിറ്റി കൺവീനർ എൻ.എ. അനീസ്, പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ആന്റണി, കെ.വി. അൻവർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSSIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360