SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.55 AM IST

ലോകത്തിലെ ആദ്യ 5ജി റോമിംഗ് സേവനവുമായി ജിയോ-ടിമൊബൈൽ

jio-t-mobile

കൊച്ചി: അമേരിക്കൻ ടെലികോം കമ്പനിയായ ടിമൊബൈലും റിലയൻസ് ജിയോയും 5ജി സ്‌റ്റാൻഡലോൺ(എസ്.എ) റോമിംഗ് സേവനം ഒരുക്കാൻ ധാരണയിലെത്തി. ലോകത്തിലെ ആദ്യ 5ജി എസ്.എ റോമിംഗ് സംവിധാനമാണിതെന്ന് കമ്പനികൾ അറിയിച്ചു. ഇതിലൂടെ ഇരു നെറ്റ്‌വർക്കുകളിലെയും ഉപഭോക്താക്കൾക്ക് വിദേശയാത്രയ്ക്കിടെയിലും 5ജി സിഗ്‌നൽ മാത്രം ഉപയോഗിച്ച് സേവനം ലഭിക്കും. സിനിവേഴ്‌സിന്റെ ഇന്ററോപ്പറബിലിറ്റി സംവിധാനത്തിന്റെ സഹായത്തോടെയാണ് സേവനം സാദ്ധ്യമാക്കിയത്. ഉയർന്ന വേഗത, കുറഞ്ഞ ലേറ്റൻസി, കൂടുതൽ വിശ്വസനീയമായ കണക്ഷൻ എന്നിവയാണ് 5ജി എസ്.എ റോമിംഗിന്റെ പ്രധാന നേട്ടങ്ങൾ
അന്താരാഷ്ട്ര യാത്രയ്ക്കിടെ സ്‌ട്രീമിംഗ്, വീഡിയോ പങ്കിടൽ, ബിസിനസ് ആപ്ളിക്കേഷനുകൾ തുടങ്ങിയവയുടെ ഉപയോഗം തടസമില്ലാതെ തുടരാൻ സംവിധാനം സഹായിക്കുമെന്ന് മൊബൈൽ ചീഫ് നെറ്റ്‌വർക്ക് ഓഫീസർ അങ്കുർ കപൂർ പറഞ്ഞു. ഐ.ഒ.ടി, തത്സമയ ആശയവിനിമയം, ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യകൾ തുടങ്ങിയ പുതിയ തലമുറ സേവനങ്ങൾക്കും ഇതോടെ വഴിയൊരുങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO T MOBILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360