
വാഷിംഗ്ടൺ: ഡിസംബറിൽ മയാമിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ ക്ഷണിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യ - യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ യു.എസ് ശ്രമം തുടരവെയാണ് നീക്കം. യുദ്ധം അവസാനിപ്പിക്കാനായി ഇരുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് റൂബിയോ വ്യക്തമാക്കി. ട്രംപിന്റെ ക്ഷണത്തോട് റഷ്യ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷന് അനുബന്ധമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവുമായി റൂബിയോ കൂടിക്കാഴ്ച നടത്തി. സെഷനെ അഭിസംബോധന ചെയ്യാൻ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |