ഇസ്ലാമാബാദ്: മൂന്നുവയസുകാരിയെ ഒമ്പത് ലക്ഷം രൂപ വാങ്ങി 60കാരന് കല്യാണം കഴിപ്പിച്ചുനൽകിയ പിതാവ് അറസ്റ്റിൽ. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ അതിർത്തി നഗരമായ ചമനിലാണ് സംഭവം.
പെൺകുട്ടിയുടെ പിതാവ് അബ്‌ദുൽ ബാഖിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയെ വിവാഹം ചെയ്യാനായി പണം നൽകിയ സലാഹുദ്ദീൻ (60) ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെയും അമ്മയും നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്. സംഭവം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പഷ്‌തൂൺ സമൂഹത്തിൽ നിലനിൽക്കുന്ന 'വാൽവർ' എന്ന പരമ്പരാഗത ആചാരത്തിന്റെ പിൻബലത്തോടെയാണ് പെൺകുട്ടിയെ വിൽക്കാൻ തീരുമാനിച്ചത്. വിവാഹത്തിന് വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് നൽകുന്ന തുകയെയാണ് വാൽവർ എന്ന് വിളിക്കുന്നത്. വിവാഹത്തിനായി നിശ്ചയിച്ച തുക 60 കാരൻ പൂർണമായി നൽകിയിരുന്നില്ല. പഷ്‌തൂൺ സമൂഹത്തിന്റെ വിശ്വാസപ്രകാരം മുഴുവൻ തുകയും നൽകിക്കഴിഞ്ഞാൽ അയാളുടെ ഭാര്യയായി പെൺകുട്ടിയെ കണക്കാക്കും. എന്നാൽ, മുഴുവൻ തുകയും നൽകുന്നതുവരെ പെൺകുട്ടിയുടെ കുടുംബത്തിന് മറ്റൊരു വിവാഹാലോചന നടത്താൻ കഴിയില്ല.
സംഭവത്തിൽ ബന്ധുക്കളുടെ പരാതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്നും അന്വേഷണം ആരംഭിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ സർഫറാസ് പൊലീസിന് നിർദേശം നൽകി. ഒളിവിൽപ്പോയ സലാഹുദ്ദീനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അറസ്റ്റിലായ അബ്‌ദുൾ ബാഖിയുടെ മൂത്ത മകൾ ശുക്രിയ ബീബിയുടെ കൊലപാതകവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്വറ്റയുടെ പ്രാന്തപ്രദേശത്തുവച്ചാണ് ശുക്രിയ കൊല്ലപ്പെട്ട. പ്രാഥമിക അന്വേഷണപ്രകാരം ശുക്രിയയെ സലാഹുദ്ദീന്റെ മൂത്ത മകൻ കംറാന് അഞ്ച് ലക്ഷം രൂപ വാൽവറായി വാങ്ങി വിവാഹം ചെയ്‌തു നൽകിയിരുന്നു. വാതിലിലൂടെ പുറത്തേക്ക് നോക്കിയതിൽ പ്രകോപിതനായി ഇരുമ്പുദണ്ഡുകൊണ്ട് ശുക്രിയെ ആക്രമിച്ചെന്ന് ഭർത്താവ് പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വന്തമായി വീട് വാങ്ങാനുള്ള ആഗ്രഹവുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പണം വാങ്ങി വിവാഹം കഴിപ്പിച്ചയക്കാൻ അബ്‌ദുൾ ബാഹിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
A Pakistani father was arrested for allegedly marrying off his three-year-old daughter to a 60-year-old man for Rs 900,000. Police are searching for the man and investigating a related death in the family.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |