SignIn
Kerala Kaumudi Online
Thursday, 24 September 2026 11.04 PM IST

പതിനെട്ടുകാരി വീടിന് പുറത്ത് മരിച്ച നിലയിൽ: കൊലപാതകമെന്ന് നിഗമനം, അന്വേഷണം

harini
ഹരിണി

ഹൈദരാബാദ്: തെലങ്കാനയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കേളേജിലെ ആദ്യവർഷ നഴ്സിംഗ് വിദ്യാത്ഥിനിയുമായ ഹരിണി (18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.

അവധിയെ തുടർന്ന് കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയും മാത്രമാണ് വീട്ടിലുള്ളത്. ഹരിണിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഹരിണി അവിടെയുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറത്തെ കുളിമുറിയോട് ചേർന്ന് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ രാജേശ്വരി രംഗത്തെത്തുകയായിരുന്നു. അയൽക്കാരായ ചിലർക്കെതിരെ പൊലീസിന് മൊഴിയുംനൽകി. തുടർന്ന് നടത്തിയ പോസ്റ്റുമോ‌ർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കായി തിരച്ചിൽ ഊ‌ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

English Summary

An 18-year-old nursing student, Harini, was found dead outside her home in Telangana. Post-mortem confirmed suffocation, leading police to suspect murder. Following her mother's allegations, authorities registered a murder case and are actively searching for suspects in connection with the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING STUDENT DEATH, MURDERCASE, TELANGANA, TELANGANA NURSING STUDENT DEATH, POLICE INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY