ദുബായ്: ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന കാലമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഓരോ ദിവസവും വ്യത്യസ്‌തമായ തട്ടിപ്പ് രീതികളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് തട്ടിപ്പ് സംഘങ്ങൾ യുഎഇ പോലുള്ള രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ ഐഫോൺ 18 സീരീസ് ഇറങ്ങിയതോടെ ഇത് കേന്ദ്രീകരിച്ചാണ് പുത്തൻ തട്ടിപ്പ്.
കേരളത്തെ അപേക്ഷിച്ച് യുഎഇയിൽ പുത്തൻ ഐഫോണിന് വില കുറവായതിനാൽ പലരും വിദേശത്തേക്ക് പോയി വാങ്ങാറുണ്ട്. മാത്രമല്ല, പ്രവാസികൾ മുഖേനയും വാങ്ങാറുണ്ട്. വിലക്കുറവ് കണ്ട് ചതികളിൽ വീഴാതിരിക്കാൻ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവിശ്വസനീയമായ വിലക്കുറവും ഓഫറുകളും നൽകുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൈബർ സുരക്ഷാ വിദഗ്ദ്ധർ. ഇത്തരം സൈറ്റുകൾ ഉപയോക്താക്കളുടെ പണം തട്ടാമെന്ന് പ്രമുഖ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കി വ്യക്തമാക്കി.
ഇംഗ്ലീഷ്, അറബിക്, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളിലാണ് ഈ വ്യാജ വെബ്‌സൈറ്റുകളുള്ളത്. ഇവയിൽ ഒന്നിൽ, 25 ശതമാനം വിലക്കിഴിവോടെയാണ് ഐഫോൺ 18 പ്രോ, 18 പ്രോ മാക്‌സ് എന്നിവ വിൽപ്പനയ്‌ക്ക് വച്ചിരുന്നത്. ഫോൺ വാങ്ങുന്നവർക്ക് ബിറ്റ്‌കോയിൻ വഴി പണമടയ്‌ക്കാനുള്ള സൗകര്യവും തട്ടിപ്പുകാർ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
അവിശ്വസനീയമായ ഓഫറുകൾ ഉള്ള വെബ്‌സൈറ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതിൽ നിന്ന് ഫോണോ മറ്റ് വസ്‌തുക്കളോ വാങ്ങരുതെന്നും കാസ്‌പെർസ്‌കിയിലെ സീനിയർ വെബ് കണ്ടന്റ് അനലിസ്റ്റായ ഓൾഗ അൽതുഖോവ പറഞ്ഞു. വ്യക്തിഗത വിവരങ്ങളോ പണമോ തട്ടിയെടുക്കാനാകുന്ന വിധത്തിലാണ് ഈ വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സാമ്പത്തിക നഷ്‌ടം മാത്രമാണ് ഒടുവിൽ ഉണ്ടാവുകയെന്നും കാസ്‌പെർസ്‌കി മുന്നറിയിപ്പ് നൽകി.
കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ച നിറങ്ങളിൽ നിന്ന് വ്യത്യസ്‌തമായവയും പ്രീ- ഓർഡർ ചെയ്‌ത് ഇഷ്‌ടമുള്ള സ്റ്റോറേജ് തിരഞ്ഞെടുക്കാനുമുള്ള അവസരം തട്ടിപ്പുകാർ നിങ്ങൾക്ക് നൽകും. കറുപ്പ്, വെള്ളി, ഗ്ലേഷ്യർ, ബർഗണ്ടി എന്നീ നാല് നിറങ്ങളിൽ മാത്രമാണ് നിലവിൽ ഐഫോൺ 18 പ്രോ, 18 പ്രോ മാക്‌സ് എന്നിവ ലഭ്യമായിട്ടുള്ളത്. 56GB, 512GB, 1TB, 2TB എന്നിങ്ങനെയുള്ള സ്റ്റോറേജ് ശേഷികളിൽ മാത്രമാണ് ഇവ ലഭിക്കുന്നത്.
വ്യാജന്മാരിൽ ചിലർ ഓഫറുകൾ കൂടുതൽ ആകർഷകമാക്കാനായി ക്യാഷ് ഓൺ ഡെലിവറി സംവിധാനവും നൽകിയിട്ടുണ്ട്. മുഴുവൻ പണവും മുൻകൂട്ടി അടയ്‌ക്കാതെ തന്നെ ഇതിലൂടെ ഫോൺ ബുക്ക് ചെയ്യാനാകും. പകുതി പണമടച്ചുള്ല ഓഫറുകളും ലഭിക്കും. എന്നാൽ, മുഴുവൻ പണമടയ്‌ക്കാതെ ഇവ കാൻസൽ ചെയ്യാനുമാകില്ല.
Cybersecurity experts have warned about fake websites offering iPhone 18 Pro and Pro Max at unrealistic discounts in the UAE. Scammers use attractive offers, unusual specifications, cryptocurrency payments and cash-on-delivery schemes to steal money and personal information from buyers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |