അബുദാബി: ഷാർജയിൽ പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ ആൽവിൻ പ്രകാശ് കുന്ദർ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്നുകാട്ടി കുടുംബം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇയാളുടെ ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം പറയുന്നു.
14 വർഷമായി ഷാർജാ വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്നു പ്രകാശ്. ഭാര്യയും ഉഡുപ്പി സ്വദേശിയുമായ ടീന ഇവിടെ സ്‌കൂൾ അദ്ധ്യാപികയായും പ്രവർത്തിക്കുകയായിരുന്നു. മകൻ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്.
ഒമാനിലേയ്ക്ക് പോകുന്ന വഴിയിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ആൽവിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് സഹോദരൻ അനിൽ പ്രശാന്ത് കുന്ദർ പറഞ്ഞു. രണ്ട് കവറുകളിലായി ഒൻപത് കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു ഇത്. ടീനയെക്കുറിച്ചും മകനെക്കുറിച്ചും വിവരമില്ല. ഇവർ ഇന്ത്യയിലേയ്ക്ക് പോയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
ജൂലായ് 20ന് പ്രകാശിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ സാധിച്ചില്ലെന്നും തനിക്ക് സുഖമാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ സന്ദേശം ലഭിച്ചതായും അനിൽ പറഞ്ഞു. ഫോൺ സന്ദേശമാണ് കുടുംബാംഗങ്ങളിൽ സംശയമുണ്ടാകാൻ കാരണമായത്. പ്രകാശ് ടെക്‌സ്റ്റ് മെസേജ് അയക്കാറില്ലെന്നും സാധാരണയായി ശബ്ദ സന്ദേശമാണ് അയക്കുന്നതെന്നും കുടുംബം പറയുന്നു. ഒരാഴ്‌ചയ്ക്കുശേഷം വീണ്ടും വിളിച്ചപ്പോഴും പ്രകാശ് കോൾ എടുത്തില്ലെന്ന് സഹോദരൻ വ്യക്തമാക്കി.
തുടർന്ന് ഷാർജയിലുള്ള പ്രകാശിന്റെ സുഹൃത്ത് മനോഹറിനോട് നേരിട്ടുചെന്ന് വിവരം തിരക്കാൻ അനിൽ അഭ്യർത്ഥിച്ചു. കമ്പനി നൽകിയ ഫ്ളാറ്റിലായിരുന്നു പ്രകാശും കുടുംബവും താമസിച്ചിരുന്നത്. മനോഹർ ഇവിടെ തിരക്കിയപ്പോൾ പ്രകാശ് ഇന്ത്യയിലേയ്ക്ക് പോയെന്നായിരുന്നു സെക്യൂരിറ്റി അറിയിച്ചത്. കമ്പനിയിലെ എച്ച് ആർ വകുപ്പും ഇക്കാര്യമാവർത്തിച്ചു. എന്നാൽ പ്രകാശ് നാട്ടിലെത്തിയിട്ടില്ലെന്നും വിവരം തിരക്കണമെന്നും കമ്പനിയോട് അഭ്യർത്ഥിച്ചു. തുടർന്ന് നടത്തിയ പാസ്‌പോർട്ട് പരിശോധനയിൽ പ്രകാശ് ഷാർജയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്നാണ് കുടുംബം പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രകാശിന്റെ മൃതദേഹം കാറിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നിയമനടപടികൾ പൂർത്തിയാകുന്നതിനുള്ള കാത്തിരിപ്പിലാണ് കുടുംബം. പ്രകാശും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് കുടുംബം പറയുന്നു. കൊലപാതകത്തിൽ ടീനയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസും സംശയിക്കുന്നുണ്ട്. ഷാർജയിലെ അധികൃതരിൽ നിന്നുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ഉഡുപ്പി പൊലീസ്.
The dismembered body of an expatriate was found in Sharjah, UAE. The victim has been identified as Alvin Prakash Kundar, a native of Udupi, Karnataka. His body was discovered cut into nine pieces. Details of the murder came to light during an investigation following a missing person complaint filed by his family. The family also reports that his wife and son are missing.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |