SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.20 AM IST

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് ബമ്പറടിച്ചു; സമ്മാനം നേടിയവരിൽ രണ്ട് പേർ ഇന്ത്യക്കാർ

READ ENGLISH VERSION
big-ticket
പ്രതീകാത്മക ചിത്രം

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് വീണ്ടും സ്വപ്ന നേട്ടം. സെപ്തംബർ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയിൽ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നി രാജ്യങ്ങളിൽ നിന്നുള്ള നാല് പേർ വിജയികളിലായി. എല്ലാവർക്കും 25,000 ദിർഹം വീതമാണ് സമ്മാനം. കേരളത്തിൽ നിന്നുള്ള ഷെരീഫ് നെഷുകിലാണ് സമ്മാനം നേടിയ മലയാളി. 20 വർഷമായി അബുദാബിയിൽ തുടരുന്ന ഷെരീഫ് ബിസിനസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഭാഗ്യം പലതവണ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായി തേടിയെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

20 വർഷമായി ഷാർജയിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശിയായ ജസ്വീന്ദർ സിംഗാണ് മറ്റൊരു വിജയി. 48 കാരനായ ഇദ്ദേഹം മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ്. പത്ത് പേരടങ്ങുന്ന സുഹൃത് സംഘങ്ങൾക്കൊപ്പമാണ് ഇദ്ദേഹം ഭാഗ്യം പരീക്ഷിച്ചത്. തുക വീതിക്കുമെന്നും സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് മൊസ്താകിൻഷാ ബില്ലയാണ് മറ്റൊരു വിജയി. കഴിഞ്ഞ പത്ത് വർഷമായി അജ്മാനിൽ താമസിക്കുന്ന ഇദ്ദേഹം ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയാണ്. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഇദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും താൻ അതിയായ സന്തോഷവാനാണെന്നും അദ്ദേഹവും പറഞ്ഞു.

English Summary

A Malayali, Shareef Neshukil, was among four winners in the Big Ticket's second weekly e-draw, each receiving 25,000 dirhams. Shareef, residing in Abu Dhabi for 20 years, expressed joy after multiple attempts. Other winners included individuals from Punjab and Bangladesh, all sharing their tickets and prize money with friends.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIG TICKET WINNER, MALAYALI BIG TICKET WINNER, UAE BIG TICKET, INDIAN BIG TICKET WINNERS, EXPAT MALAYALI LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360