SignIn
Kerala Kaumudi Online
Friday, 25 September 2026 12.29 AM IST

ഗ്യാനേഷ് കുമാർ നടത്തിയത് ദേശവിരുദ്ധ നീക്കം, മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുൽ

READ ENGLISH VERSION

rahul-gandhi-
രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിനിടെ

ന്യൂഡൽഹി ബി.ജെ.പിക്കും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷവിമ‌ർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെ രാജ്യദ്രോഹി എന്ന് വിളിച്ച രാഹുൽ,​ ജനാധിപത്യം തകർക്കപ്പെടുന്നത് കോൺഗ്രസ് നോക്കിനിൽക്കില്ലെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

2023 ഡിസംബറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അനുകൂലമായ നിയമനിർമ്മാണം നടന്നപ്പോൾ താൻ അതിനെ ശക്തമായി എതിർക്കുകയും സി.ഇ.സി നിയമനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു,​. മഹാദേവ പുരയിലെ വോട്ടു ചോർച്ച മുതൽ ഹരിയാനയിൽ ഒടുവിൽ നടന്ന സംഭവങ്ങൾ വരെ സമാനതയുള്ളതാണ്. അവിടെയൊന്നും വോട്ടുചോർച്ച നടന്നില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാറടക്കം ശ്രമിച്ചത്. മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ് ചെയ്തത്. അതിനാൽ ഗ്യാനേഷ് കുമാ‌ർ ഉടൻ രാജിവയ്ക്കണനമെന്നും രാജ്യത്തിനെതിരായ കൃത്യമായ നീക്കമാണ് നടന്നതെന്നും രാഹുൽ പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി 30 വർഷം അധികാരത്തിൽ തുടരുമെന്നും എൻ.ഡി.എ നാന്നൂറിലധികം സീറ്റുകൾ നേടുമെന്നും പറഞ്ഞത് ചൂണ്ടിക്കാട്ടിയ രാഹുൽ ജനാധിപത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇത്രത്തോളം ആത്മവിശ്വാസം പ്രകടിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി. ഭരണ വിരുദ്ധ വികാരം എന്ന അടിസ്ഥാന ശക്തിയാണ് ഇതിന് കാരണം. കോൺഗ്രസ് നേതാക്കളായാലും പ്രാദേശിക പാർട്ടി നേതാക്കളായാലും ഓരോ നേതാവിനും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ബി.ജെ.പിക്കും മാത്രം എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തത് എന്നും രാഹുൽ ചോദിച്ചു.

ഒരു വ്യക്തിയുടെ ജനപ്രീതി മനസിലാക്കാം. ഒരു സർക്കാരിന്റെ പ്രവർത്തനവും മനസിലാക്കാം. എന്നാൽ ഭരണവിരുദ്ധ വികാരം എങ്ങനെയാണ് അപ്രത്യക്ഷമാകുന്നത് എന്നത് മനസിലാകുന്നില്ല. ഈ ചോദ്യം കുറച്ചുകാലമായി കോൺഗ്രസിനെ അലട്ടിയിരുന്നുവെന്നും ഒടുവിൽ അതിനുള്ള ഉത്തരം കണ്ടെത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടു മോഷണം എന്നാണ് അതിനുള്ള ഉത്തരമെന്നും അദ്ദേഹം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL, RAHUL GANDHI, GYANESH KUMAR, CEC, ELECTION COMMISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360