SignIn
Kerala Kaumudi Online
Thursday, 29 October 2026 2.43 AM IST

ജെ.എൻ.യുവിൽ സംവരണ സീറ്റ് വെട്ടിക്കുറച്ചെന്ന് എസ്.എഫ്.ഐ

d

ന്യൂഡൽഹി: ജെ.എൻ.യുവിൽ 2026-27 അദ്ധ്യയനവർഷത്തെ പി.എച്ച്.ഡി പ്രവേശനത്തിൽ പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകൾ വെട്ടിക്കുറച്ചതായി എസ്.എഫ്.ഐ. ആകെ 711 സീറ്റുകളിൽ പട്ടികവർഗ വിഭാഗത്തിന് 53 സീറ്റുകൾ ലഭിക്കേണ്ടിടത്ത് 38 മാത്രമാണ് അനുവദിച്ചതെന്ന് സംഘടന ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗത്തിന് 107 സീറ്റുകൾക്കു പകരം 103ഉം ഭിന്നശേഷി വിഭാഗത്തിന് 36 സീറ്റുകൾക്കു പകരം 17ഉം മാത്രമാണ് നീക്കിവച്ചതെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർശ്വവത്കൃത വിഭാഗങ്ങളുടെ സംവരണാവകാശം ഇല്ലാതാക്കുന്ന നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി ആരോപിച്ചു. സംവരണവിരുദ്ധ നയവുമായി മുന്നോട്ടുപോയാൽ രാജ്യവ്യാപകമായി വിദ്യാർഥികളെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് പ്രാതിനിധ്യം നിഷേധിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് കുറ്റപ്പെടുത്തി. സംവരണ വ്യവസ്ഥ പേരിനുമാത്രം നിലനിറുത്തി സീറ്റുകളുടെ സംവരണപദവി എടുത്തുകളയുകയാണെന്ന് സി.പി.എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് ആരോപിച്ചു. പശ്ചിമ ബംഗാൾ മുൻ പട്ടികവർഗ ക്ഷേമമന്ത്രി ദേബ്ലീന ഹെംബ്രം, ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് കെ. ഗോപിക ബാബു, ജെ.എൻ.യു എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സാഗർ സിംഗാൾ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360