
കംപാല: ഉഗാണ്ടയിൽ 38 പേരെ കൊന്ന് ഭക്ഷിച്ചെന്ന് പറയപ്പെടുന്ന സീരിയൽ കില്ലർ അറസ്റ്റിൽ. മുജുറിസി മോസസ് എന്നയാളാണ് പിടിയിലായത്. ഇയാളെ പരസ്യ വിചാരണ നടത്തി വധശിക്ഷയ്ക്ക് വിധേയമാക്കുമെന്ന് സൈനിക മേധാവി പറഞ്ഞു. 2010 മുതൽ മസാക, ഇബാണ്ട, കാസോ ജില്ലകളിലായാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്.
വീടുകളിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ കുത്തിക്കൊലപ്പെടുത്തുന്നതായിരുന്നു രീതി. പ്രണയംനടിച്ച് സ്ത്രീകളെ കെണിയിൽ വീഴ്ത്തി കൊലപ്പെടുത്തുകയും ചെയ്തു. ഇരകളുടെ ഹൃദയം അടക്കം ഭക്ഷിച്ചിരുന്നെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. മന്ത്രവാദവുമായി ബന്ധപ്പെട്ടാണ് ഇയാൾ ഇരകളെ ഭക്ഷിച്ചത്. ഇത് സംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ചു. മനുഷ്യന്റെ അവയവങ്ങൾ കൊണ്ടുവരുന്നതിന് ഒരു മന്ത്രവാദി ഇയാൾക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്നും പറയപ്പെടുന്നു. കുറ്റകൃത്യങ്ങൾ നടപ്പാക്കാൻ ഇയാൾക്ക് സഹായികളുമുണ്ടായിരുന്നു. പ്രദേശത്ത് കൂടുതൽ പേർ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇയാൾ മുമ്പും അറസ്റ്റിലായിട്ടുണ്ടെങ്കിലും രക്ഷപെടുകയോ തെളിവുകളുടെ അഭാവത്തിൽ പുറത്തിറങ്ങുകയോ ചെയ്തെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |