ചെന്നൈ: തമിഴ്നാട്ടിൽ വടക്കുകിഴക്കൻ മൺസൂണും ചുഴലിക്കാറ്റും ശക്തമാകുന്നതിന് പിന്നാലെ ചെമ്പരമ്പാക്കം അണക്കെട്ട് സന്ദർശിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കണമെന്നും ചെന്നൈ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാത്ത രീതിയിൽ ഷട്ടർ തുറക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
2015 ഡിസംബറിലുണ്ടായ മഹാപ്രളയത്തിൽ ചെന്നൈ നഗരം മുങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് വിജയ്‌യുടെ അടിയന്തര സന്ദർശനം. അന്ന് ചെമ്പരമ്പാക്കം അണക്കെട്ടിലെ വെള്ളം തുറന്നുവിടാൻ ഉദ്യോഗസ്ഥർ വൈകിയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നാണ് ടിവികെയുടെ ആരോപണം.
ഇനി ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് വിജയ് മുന്നറിയിപ്പ് നൽകി. അണക്കെട്ടിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കണം, അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിന് മുൻപ് പൊലീസിനും റവന്യൂ വകുപ്പിനും ചെന്നൈ കോർപ്പറേഷനും കൃത്യമായ വിവരങ്ങൾ കൈമാറണം, അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കൺട്രോൾ റൂമുകൾ പൂർണമായും സജ്ജമായിരിക്കണം, വൈദ്യുതി, ബാക്കപ്പ് സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ തടസമില്ലാതെ ഉറപ്പാക്കണമെന്നും വിജയ് നിർദേശം നൽകിയിട്ടുണ്ട്.
2015ൽ പ്രളയത്തിൽ ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല നിരവധി നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും 2015ലേതിന് സമാനമായ വീഴ്ചകൾ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുമാണ് മുഖ്യമന്ത്രി വിജയ് നേരിട്ട് അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതെന്ന് ടിവികെ വക്താവ് എം സത്യകുമാർ വ്യക്തമാക്കി.
Tamil Nadu Chief Minister C. Joseph Vijay visited Chembarambakkam Reservoir amid intensifying northeast monsoon rains and cyclone conditions. He instructed officials to monitor water levels round the clock and regulate the release of water to prevent flooding in Chennai.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |