ന്യൂഡൽഹി: മൈഗ്രേഷൻ ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പ്രവാസികളും വിദേശത്തേക്ക് തൊഴിൽ, താമസ വിസകൾക്കായി അപേക്ഷിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസും അറിയിച്ചു.
യുഎഇ ഉൾപ്പെടെ ഇന്ത്യയ്ക്ക് പുറത്തു പ്രവർത്തിക്കുന്ന ചില ഏജൻസികൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകി മറ്റു രാജ്യങ്ങളിലേക്ക് തൊഴിൽ, താമസ വിസകൾ വാഗ്ദാനം ചെയ്യുന്നതായും പണം കൈപ്പറ്റിയശേഷം സേവനമോ നല്കിയ തുകയോ തിരികെ നൽകാതിരിക്കുകയോ ചെയ്യുന്നുവെന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. ഇന്ത്യയ്ക്ക് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ഏജൻസികളുടെ സേവനം തേടുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം.
യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ വിസാ ആവശ്യകതകൾ, അപേക്ഷാ നടപടികൾ, തൊഴിൽ-താമസ വിസകൾ നേടുന്നതിനുള്ള ഔദ്യോഗിക മാർഗങ്ങൾ എന്നിവ അതത് രാജ്യത്തെ എംബസി, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് നേരിട്ട് സ്ഥിരീകരിക്കണം. ഏജൻസികളുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകരുത്. വിസ അനുവദിക്കാനുള്ള അന്തിമ തീരുമാനം ബന്ധപ്പെട്ട രാജ്യത്തെ സർക്കാരിന്റേതാണ്.
വിസ സംബന്ധിച്ച ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങൾക്ക് ഏജന്റുമാരെയോ ഇടനിലക്കാരെയോ ആശ്രയിക്കാതെ ബന്ധപ്പെട്ട രാജ്യത്തിന്റെ ഔദ്യോഗിക സർക്കാർ, എംബസി വെബ്സൈറ്റുകൾ പരിശോധിക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തില്‍ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ദുബായിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. www.norkaroots.kerala.gov.in
The Indian Embassy in Abu Dhabi and the Consulate General of India in Dubai have warned expatriates and people applying for overseas work and residence visas to remain vigilant against fraudulent visa and migration agencies. Complaints have been received about agencies operating outside India that advertise visa services through social media, collect money and then fail to provide the promised services or refund the payments.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |