SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.55 AM IST

20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി 200 പുതിയ ഹെലികോപ്ടറുകൾ വാങ്ങും

e

ന്യൂഡൽഹി: അതിർത്തിമേഖലകളിലെ നിരീക്ഷണവും സൈനിക നീക്കങ്ങളും ശക്തിപ്പെടുത്താൻ 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി നൽകി കേന്ദ്രം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന പ്രതിരോധ സംഭരണ കൗൺസിൽ യോഗത്തിലാണിത്. കരസേനയ്ക്കും വ്യോമസേനയ്ക്കുമായി 200 നവീന ലൈറ്റ് ഹെലികോപ്ടറുകൾ വാങ്ങും. സിയാച്ചിൻ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ദുർഘട അതിർത്തിമേഖലകളിൽ നിരീക്ഷണം, സൈനികരെ എത്തിക്കൽ, രക്ഷാപ്രവർത്തനം എന്നിവയ്ക്കാണ് പുതിയ ഹെലികോപ്ടറുകൾ ഉപയോഗിക്കുക.

നിലവിൽ സേനകൾ ഉപയോഗിക്കുന്ന പഴക്കമേറിയ ചീറ്റ, ചേതക് ഹെലികോപ്ടറുകൾക്ക് പകരമാണിത്. ഇതിനായി 2014 മുതൽ നീക്കമുണ്ടായെങ്കിലും പദ്ധതി നടപ്പാക്കാനായില്ല. കഴിഞ്ഞവർഷം പ്രതിരോധ മന്ത്രാലയം പുതിയ പദ്ധതിയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിരുന്നു.

കരസേനയ്ക്കും നാവികസേനയ്ക്കും വ്യോമസേനയ്ക്കുമായി ആകെ 2.12 ലക്ഷം കോടിയുടെ പ്രതിരോധ സംഭരണ പദ്ധതികൾക്കും കൗൺസിൽ പ്രാഥമിക അനുമതി നൽകിയിട്ടുണ്ട്.

മേയ്ക്ക് ഇൻ പദ്ധതിയിൽ

നിർമ്മാണം

ടാറ്റാ ഗ്രൂപ്പും യൂറോപ്യൻ വിമാനനിർമ്മാണ കമ്പനിയായ എയർബസും ചേർന്നുള്ള ഗ്രൂപ്പ്, അദാനി ഗ്രൂപ്പും ഇറ്റലിയിലെ ലിയനാർഡോയും ചേർന്നുള്ള ഗ്രൂപ്പ്, അമേരിക്കൻ കമ്പനിയായ ബെൽ ഹെലികോപ്‌റ്റേഴ്സും എന്നിവർ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചു രംഗത്തുണ്ടാകുമെന്നാണ് സൂചന. മേയ്ക്ക് ഇൻ പദ്ധതിയിൽപ്പെടുത്തി നിർമ്മാണം ഇന്ത്യയിൽ നടത്താനാണ് ആലോചിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360