SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.57 AM IST

മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് മുറുക്കിത്തുപ്പി; 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് 65കാരന് ദാരുണാന്ത്യം

11-kv
പ്രതീകാത്മക ചിത്രം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് മുറുക്കി (ഗുട്ക) തുപ്പുന്നതിനിടെ 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് 65കാരൻ മരിച്ചു. വിദിഷ ജില്ലയിൽ ഗഞ്ച്ബസോദയിലെ ഗായത്രി നഗറിൽ പ്രഭുലാൽ ഗുപ്തയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാടകവീട്ടിലെ മൂന്നാം നിലയിലെ ബാൽക്കണിയിലാണ് അപകടം ഉണ്ടായത്. ഗുട്ക ചവച്ചശേഷം തുപ്പുന്നതിനിടെ ഉമിനീർ സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതിലൈനുമായി സമ്പർക്കത്തിലായതോടെ ഗുരുതരമായി പൊള്ളലേറ്റെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഛത്തർപുർ സ്വദേശിയായ പ്രഭുലാൽ ഗുപ്ത പത്തുവർഷമായി ഗായത്രി നഗറിലെ വാടകവീട്ടിലായിരുന്നു താമസം. കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. അപകടത്തെത്തുടർന്ന് വൈദ്യുതി വകുപ്പിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.

വീടുകൾക്ക് സമീപം അപകടകരമാംവിധത്തിൽ ഹൈടെൻഷൻ ലൈനുകൾ കടന്നുപോകുന്നതിനെ നാട്ടുകാ‌ർ രൂക്ഷമായി വിമർശിച്ചു. ഇത്തരം ലൈനുകൾ മാറ്റണമെന്ന് പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ വൈദ്യുതിത്തൂണുകളുടെയും ലൈനുകളുടെയും വിതരണ ട്രാൻസ്ഫോർമറുകളുടെയും അവസ്ഥ മോശമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

ഉമിനീരിൽ ജലാംശവും ലവണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ അപകടം സംഭവിക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇലവൻ കെവി പോലെ ഉയർന്ന വോൾട്ടേജുള്ള വൈദ്യുതിലൈനിന് സമീപത്ത് വൈദ്യുതി വായുവിലൂടെ സഞ്ചരിക്കാനുള്ള സാദ്ധ്യതയുണ്ട്. ശരീരത്തിലൂടെ വൈദ്യുതപ്രവാഹത്തിന് പാതയൊരുങ്ങിയാൽ ഗുരുതരമായ പൊള്ളലിനും മരണത്തിനും വരെ കാരണമാകാമെന്നും വിദഗ്ദ്ധർ പറയുന്നു.

English Summary

A 65-year-old man, Prabhulal Gupta, died in Madhya Pradesh after being electrocuted while spitting gutka from a third-floor balcony. His saliva reportedly contacted an 11 KV high-tension power line, causing fatal burns. Locals protested, blaming the electricity department for dangerously placed lines near residences and citing ignored complaints.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUTKHA SPITTING ACCIDENT, 11KV ELECTRIC SHOCK, MAN DIES IN BHOPAL, BALCONY ACCIDENT, MADHYA PRADESH NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360