SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.55 AM IST

സ്കൂളുകളിൽ നിന്ന് 100 കോടി തട്ടി: തമിഴ്നാട് മുൻമന്ത്രി മഹേഷ്  അറസ്റ്റിൽ

aa

ചെന്നൈ: സ്വകാര്യ സ്‌കൂളുകൾക്ക് അംഗീകാരവും മറ്റ് നിയമപരമായ അനുമതികളും നൽകുന്നതിന്റെ പേരിൽ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിയെ ചെന്നൈ പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, അമിഞ്ചിക്കരയിലെ അപ്പാർട്ട്‌മെന്റിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇ.ഡി കേസും നിലവിലുണ്ട്. ഡി.എം.കെയുടെ ജില്ലാ സെക്രട്ടറി കൂടിയായ മുൻ മന്ത്രി തട്ടിപ്പു കേസിൽ അറസ്റ്റിലായത് ടി.വി.കെ സർക്കാരിന് രാഷ്ട്രീയ നേട്ടമാകും. ഡി.എം.കെ പ്രതിരോധത്തിലാകും.

തമിഴ്നാട് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് പ്രൈവറ്റ് സ്‌കൂൾസിന്റെ സെക്രട്ടറി ഡി.സി ഇളങ്കോവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അംഗീകാരമില്ലാത്ത സംഘടനയായ തമിഴ്നാട് പ്രൈവറ്റ് സ്‌കൂൾസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ട്രഷററുമാണെന്ന് അവകാശപ്പെട്ട് ബി.ടി അരസകുമാറും മുത്തുകുമാറും ചേർന്ന് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകളിൽ നിന്ന് 100 കോടിയിലധികം രൂപ പിരിച്ചെടുത്തു എന്നാണ് പരാതി. സർക്കാരിൽ നിന്ന് സ്ഥിരമായ അംഗീകാരം, സ്‌കൂളുകൾ അപ്‌ഗ്രേഡ് ചെയ്യാനുള്ള അനുമതി ഉൾപ്പെടെയുള്ളവ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു. അധികാരത്തിലിരുന്ന ഡി.എം.കെയുടെ 'പാർട്ടി ഫണ്ടിലേക്കുള്ള സംഭാവന' എന്ന പേരിലായിരുന്നു പണപ്പിരിവ്.

വാഗ്ദാനങ്ങൾ പാലിച്ചില്ല പണവും തിരികെ നൽകിയില്ല. അരസകുമാറിനെതിരെയാണ് ആദ്യം കേസെടുത്തത്. ജൂൺ 27ന് അരസകുമാർ അറസ്റ്റിലായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അൻപിൽ മഹേഷിന്റെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചു. സെപ്തംബർ16നും 29നും ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലുമായി റെയ്ഡുകൾ നടത്തി മഹേഷുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തു. ഒക്ടോബർ ഒന്നിനാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മഹേഷിനെതിരെ കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANBIL MAHESH, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360