SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.55 AM IST

പാർലമെന്റ് ജനാഭിലാഷത്തിനൊപ്പം ചലിക്കണം: ഓം ബിർള, ആശയവിനിമയം നടത്തി മോദി

forum

ന്യൂഡൽഹി: പാർലമെന്റ് ജനാഭിലാഷത്തിനൊപ്പം ചലിക്കേണ്ട സ്ഥാപനമാണെന്ന് 12-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറം ഉദ്ഘാടനം ചെയ്‌ത് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. ലോകം അങ്ങേയറ്റം അനിശ്ചിതത്വം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രാദേശിക സംഘർഷങ്ങൾ,യുദ്ധങ്ങൾ,സാമ്പത്തിക അസ്ഥിരത,വ്യാപാര തർക്കങ്ങൾ തുടങ്ങിയവ വർദ്ധിച്ചുവരുന്നു. ഇവയ്‌ക്ക് സമാധാനപരമായ പരിഹാരം കാണാൻ പാർലമെന്റുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫോറത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി ആശയവിനിമയം നടത്തി. ഉദ്ഘാടന ചടങ്ങിൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻശ് പങ്കെടുത്തു. 11 ബ്രിക്‌സ് രാജ്യങ്ങളിലെയും 10 പങ്കാളിത്ത രാജ്യങ്ങളിലെയും പാർലമെന്റ് അദ്ധ്യക്ഷന്മാരും അംഗങ്ങളും പങ്കെടുക്കുന്ന ഫോറം പഴയ പാ‌ർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് സമാപിക്കും.

സ്‌കൂൾ ബാഗുമായി ഇറാൻ എം.പി

യു.എസ് ആക്രമണങ്ങളെ തുറന്നു കാട്ടാൻ ഇറാനിയൻ എം.പി അലി ഹദ്ദാദി ഒരു സ്‌കൂൾ ബാഗുമായിയെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മിനാബിലെ സ്‌കൂളിനു നേ‌ർക്കുണ്ടായ യു.എസ് വ്യോമാക്രമണത്തിൽ 120 കുട്ടികളടക്കം 170ൽപ്പരം പേ‌ർ മരിച്ചെന്നാണ് കണക്ക്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും അലി ഹദ്ദാദി ആഹ്വാനം ചെയ്‌തു. ഇരകളായ കുട്ടികളുടെ ഓർമ്മയ്‌ക്കാണ് സ്‌കൂൾ ബാഗുമായി വന്നതെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി,വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ,കോൺഗ്രസ് എം.പി ശശി തരൂർ തുടങ്ങിയവരുമായി ഇറാനിയൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS, MODI, OM BIRLA, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360