SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.34 AM IST

ഇവി, ന്യൂ ഏജ് ഓട്ടോമോട്ടീവ് ഫണ്ടുമായി ആക്‌സിസ്

axis

കൊച്ചി: ഇലക്ട്രിക് വാഹന, ന്യൂ ഏജ് ഓട്ടോമോട്ടീവ് മേഖലകളിലെ കമ്പനികളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കി ആക്‌സിസ് മ്യൂച്വൽ ഫണ്ട്. നിഫ്റ്റി ഇവി ആൻഡ് ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇൻഡക്‌സിനെ പിന്തുടരുന്ന രാജ്യത്തെ ആദ്യ ഇൻഡക്‌സ് ഫണ്ടാണ് അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

ഓപ്പൺ എൻഡഡ് പദ്ധതിയുടെ ബെഞ്ച്മാർക്ക് നിഫ്റ്റി ഇവി ആൻഡ് ന്യൂ ഏജ് ഓട്ടോമോട്ടീവ് ടോട്ടൽ റിട്ടേൺസ് ഇൻഡക്‌സാണ് (ടി.ആർ.ഐ). ഒക്ടോബർ 30 വരെയാണ് പുതിയ ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫർ (എൻ.എഫ്.ഒ) കാലയളവ്. കുറഞ്ഞത് 100 രൂപ നിക്ഷേപിക്കാം. തുടർന്നുള്ള നിക്ഷേപങ്ങൾ ഒരു രൂപയുടെ ഗുണിതങ്ങളായിരിക്കണം.

അലോട്ട്‌മെന്റ് തീയതി മുതൽ 15 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ 0.25 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കും. അതിനുശേഷം എക്‌സിറ്റ് ലോഡില്ല.

വാഹന നിർമാതാക്കൾ, ബാറ്ററി നിർമാതാക്കൾ, വാഹനഘടക കമ്പനികൾ, നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യാ ദാതാക്കൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാൻ ഫണ്ട് അവസരമൊരുക്കും. ദീർഘകാലാടിസ്ഥാനത്തിൽ ആസ്തി വളർച്ച ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് പുതിയ ഫണ്ട് അവസരമാകുമെന്ന് ആക്‌സിസ് എ.എം.സി എം.ഡിയും സി.ഇ.ഒയുമായ ബി. ഗോപകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AXIX MUTUAL FUND EV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360