SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.34 AM IST

നവരാത്രി ഷോപ്പിംഗ് ഓഫറുകൾ ബിസ്മി ബോസ് സെയിലിൽ

bismi

കൊച്ചി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിസ്മി കണക്റ്റിൽ ആരംഭിച്ച ‘ബിസ്മി ബോസ് സെയിൽ’ തുടരുന്നു. ഹോം അപ്ലയൻസുകൾ, ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയ്ക്ക് വിലക്കുറവ്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, സമ്മാനങ്ങൾ, ക്യാഷ്ബാക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 26,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും വിവിധ ഫിനാൻസ് പദ്ധതികളിലൂടെയും ക്രെഡിറ്റ് കാർഡ് പർച്ചേസുകളിലൂടെയും 30,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. ബജാജ് ഫിനാൻസ്, എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസസ്, ഐ.ഡി.എഫ്.സി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലിശരഹിത ഇ.എം.ഐ, നോ കോസ്റ്റ് ഇ.എം.ഐ, കുറഞ്ഞ പ്രതിമാസ തവണകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി മുൻകൂർ തുകയില്ലാതെ ഉത്പ്പന്നങ്ങൾ വാങ്ങാൻ സഹായിക്കുന്ന ട്രിപ്പിൾ സീറോ പദ്ധതിയുമുണ്ട്.

ഐഫോൺ 17 പ്രോ സീരീസിന് വിലക്കുറവിനൊപ്പം എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും കുറഞ്ഞ ഇ.എം.ഐ സൗകര്യങ്ങളും ലഭ്യമാണ്. ഒപ്പോ എഫ്35, വിവോ വി60 മോഡലുകൾക്കും വിലക്കുറവും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കിച്ചൻ അപ്ലയൻസുകൾ വാങ്ങുന്നവർക്കായി പ്രത്യേക അധിക ഡിസ്‌കൗണ്ടുമുണ്ട്. ഒരു ഉത്പ്പന്നത്തിന് അഞ്ച് ശതമാനം, രണ്ടെണ്ണത്തിന് 10 ശതമാനം, മൂന്നോ അതിലധികമോ ഉത്പ്പന്നങ്ങൾക്ക് 15 ശതമാനം എന്നിങ്ങനെയാണ് അധിക ഇളവ്. ഓഫറുകൾ സ്വന്തമാക്കാൻ അടുത്തുള്ള ബിസ്മി കണക്റ്റ് ഷോറൂം സന്ദർശിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BISMI BOSE SAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360