SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.34 AM IST

ഓഹരി വിപണിയിൽ ആശ്വാസ മുന്നേറ്റം

ohari

കൊച്ചി: തുടർച്ചയായ നാലുദിവസത്തെ നഷ്ടത്തിന് വിരാമമിട്ട് ഇന്ത്യൻ ഓഹരിവിപണി തിങ്കളാഴ്ച നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 482.92 പോയിന്റ് ഉയർന്ന് 73,606.75ലും നിഫ്റ്റി 153.20 പോയിന്റ് നേട്ടവുമായി 22,753.20ലുമെത്തി.

മെറ്റൽ, ഫാർമസ്യൂട്ടിക്കൽ, ഐ.ടി ഓഹരികളിലെ വാങ്ങലാണ് വിപണിക്ക് കരുത്തായത്. നിഫ്റ്റി മെറ്റൽ സൂചിക 2.21 ശതമാനവും ഹെൽത്ത്‌കെയർ, ഫാർമ സൂചികകൾ 1.7 ശതമാനവും ഉയർന്നു. ഐ.ടി ഓഹരികളിലും നേട്ടമുണ്ടായി. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഓഹരി ഏഴ് ശതമാനത്തിനടുത്ത് ഉയർന്നു. ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ബി.എസ്.ഇ ഓഹരികളും മുന്നേറി.

ആഗോള അനിശ്ചിതത്വവും ഉയർന്ന ക്രൂഡ് വിലയും രൂപയുടെ ദൗർബല്യവും കണക്കിലെടുത്ത് നിക്ഷേപകർ ജാഗ്രതയോടെയാണ് നീങ്ങുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനവും കമ്പനികളുടെ ത്രൈമാസ ഫലങ്ങളും വിപണിയുടെ അടുത്ത നീക്കത്തിൽ നിർണായകമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360