SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.35 AM IST

ഒരു ലക്ഷത്തിലേക്ക് താഴുമോ സ്വർണവില? ഇന്ന് വിലയിൽ മാറ്റം, നിരക്കറിയാം

READ ENGLISH VERSION
gold
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കഴിഞ്ഞയാഴ്ചത്തെ തുടർച്ചയായ ഇടിവിന് പിന്നാലെ ഇന്ന് കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് വില 13,​085 രൂപയായി. പവന് 120 രൂപ ഉയർന്ന് 1,​04,​680 രൂപയായി. പവൻവില വൈകാതെ ഒരു ലക്ഷം രൂപയ്ക്ക് താഴെ എത്തിയേക്കുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് കഴിഞ്ഞ രണ്ടുപ്രവൃത്തിദിനങ്ങളിലായി കേരളത്തിൽ സ്വർണവില തിരിച്ചുകയറിയത്. രാജ്യാന്തരവില നേരിയതോതിൽ തിരിച്ചുകയറിയതാണ് കേരളത്തിലും വില കൂടാനിടയാക്കിയത്.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം തടസപ്പെടുന്നതും എണ്ണ ഉത്പ്പാദന കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണഭീഷണിയും വിതരണ ആശങ്ക ശക്തമാക്കുന്നു. യു.എസ് ഫെഡറൽ റിസർവിന്റെ ഒക്ടോബർ 27, 28 തീയതികളിലെ ധനനയ യോഗവും വിപണിയുടെ ഗതി നിർണയിക്കും.

കഴിഞ്ഞ വാരം ബ്രെന്റ് ക്രൂഡ് വില ഏകദേശം ഏഴ് ശതമാനം ഉയർന്ന് ബാരലിന് 117.38 ഡോളറിലെത്തി. യു.എസ് ക്രൂഡ് വിലയായ ഡബ്ല്യു.ടി.ഐ 4.3 ശതമാനം ഉയർന്ന് 103.27 ഡോളറിലും അവസാനിച്ചു. ഇന്ത്യയിൽ എം.സി.എക്സിൽ നവംബർ ക്രൂഡ് ഫ്യൂച്ചേഴ്സ് 4.32 ശതമാനം ഉയർന്ന് ബാരലിന് 9,800 രൂപയിലെത്തി.

ക്രൂഡ് വിലയിലെ കുതിപ്പ് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കൂട്ടാനും രൂപയുടെ മൂല്യത്തിനും നാണയപ്പെരുപ്പത്തിനും കമ്പനികളുടെ ലാഭക്ഷമതയെയും സമ്മർദത്തിലാക്കും. സംഘർഷം കുറയുന്ന സൂചനകൾ ലഭിച്ചാൽ വിലയിൽ പെട്ടെന്നുള്ള ഇടിവിനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

വെള്ളിവില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 220 രൂപയാണ്. 10 ഗ്രാമിന് 2,200 രൂപയും 100 ഗ്രാമിന് 22,000 രൂപയുമാണ്.

English Summary

Gold prices in Kerala rose today following a continuous decline last week. The price of gold increased by ₹15 per gram to ₹13,085, while the price of one sovereign (8 grams) rose by ₹120 to ₹1,04,680. The increase came after gold prices had recovered over the past two working days, following expectations that the price of a sovereign could soon fall below ₹1 lakh.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE TODAY, GOLD RATE TODAY KERALA, KERALA GOLD PRICE, GOLD PRICE DROP, GOLD PRICE PER PAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360