SignIn
Kerala Kaumudi Online
Wednesday, 28 October 2026 9.44 AM IST

ജനവിധിയെഴുതി ഇസ്രയേൽ: നെതന്യാഹുവിന്റെ ഭാവി ഇന്നറിയാം  വെല്ലുവിളിയായി ഐസൻകോട്ട് സഖ്യം

d

ടെൽ അവീവ്: ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി ഇന്നറിയാം. ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ പൊതുതിരഞ്ഞെടുപ്പാണ് ഇന്നലെ ഇസ്രയേലിൽ നടന്നത്. 1970കൾക്ക് ശേഷമുള്ള റെക്കാഡ് പോളിംഗ് രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ ഫലം പുറത്തുവരും.

നെതന്യാഹുവിന്റെ ഭരണത്തോടുള്ള ഹിതപരിശോധനയായിട്ടാണ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ശക്തമായ വെല്ലുവിളികൾ നേരിടുന്നതിനാൽ നെതന്യാഹു പ്രധാനമന്ത്രിയായി തുടരുമോ എന്നത് പ്രവചനാതീതമാണ്.

മുൻ സൈനിക തലവനും യാഷർ പാർട്ടി നേതാവുമായ ഗാഡി ഐസൻകോട്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ ശക്തനായ എതിരാളിയായി മാറി. ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യം ശരാശരി 54 സീറ്റുമായി നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തേക്കാൾ മുന്നിലെത്തുമെന്ന് സർവേകളിൽ പ്രവചനമുണ്ട്. എന്നാൽ 120 അംഗ പാർലമെന്റിലെ കേവല ഭൂരിപക്ഷമായ 61 സീറ്റ് ഇരു സഖ്യങ്ങൾക്കും നേടാനായേക്കില്ലെന്നും കരുതുന്നു. അങ്ങനെയെങ്കിൽ ചെറുപാർട്ടികൾ ആർക്കൊപ്പം നിൽക്കുമെന്നതിനെ ആശ്രയിച്ചാകും സർക്കാർ രൂപീകരണം. ഇസ്രയേലിൽ സർക്കാർ രൂപീകരണം ആഴ്ചകളോളം നീളാമെന്നതിനാൽ അത്രയും നാൾ നെതന്യാഹു കാവൽ പ്രധാനമന്ത്രിയുടെ റോളിൽ തുടരും.


# സുരക്ഷാ വീഴ്ച

തിരിച്ചടിയായേക്കും


 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണം തടയാൻ സാധിച്ചില്ല എന്നത് നെതന്യാഹുവിന് തിരിച്ചടി. ഇന്റലിജൻസ്,​ സുരക്ഷാ വീഴ്ചയെന്ന് കുറ്റപ്പെടുത്തൽ. ഗാസയിലും ലെബനനിലും ആക്രമണങ്ങൾ നീളുന്നതിൽ ജനങ്ങളിൽ ഒരുവിഭാഗത്തിന് അതൃപ്തി

 ആകെ വോട്ടുകളിൽ കുറഞ്ഞത് 3.25 ശതമാനമെങ്കിലും നേടിയാലേ ഒരു പാർട്ടിക്ക് പാർലമെന്റിന്റെ ഭാഗമാകാൻ കഴിയൂ. നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന ചെറിയ തീവ്ര വലതുപക്ഷ പാർട്ടികൾ ഈ പരിധി കടന്നില്ലെങ്കിൽ തിരിച്ചടിയാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360