SignIn
Kerala Kaumudi Online
Thursday, 29 October 2026 1.53 AM IST

ഡിജിറ്റൽ അറസ്റ്റുകാരെ നിഷ്‌ക്കരുണം കൈകാര്യം ചെയ്യണം: സുപ്രീംകോടതി

s

ന്യൂഡൽഹി: ഡിജിറ്രൽ അറസ്റ്റ് തട്ടിപ്പ് നടത്തുന്നവരെ നിഷ്‌ക്കരുണം കൈകാര്യം ചെയ്യണമെന്ന് സുപ്രീംകോടതി. മുതിർന്ന പൗരന്മാരെ ലക്ഷ്യമിടുന്ന ക്രൂരന്മാരായ കുറ്റവാളികൾക്ക് തങ്ങൾ ജാമ്യം അനുവദിക്കില്ല. വിചാരണയ്‌ക്കു മുൻപുതന്നെ ശിക്ഷ വിധിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നെങ്കിൽ അതും ചെയ്യുമായിരുന്നു. ഡിജിറ്റൽ കുറ്റവാളികൾക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കേണ്ടത്. ഡിജിറ്റൽ കൊള്ളയാണ് അവർ നടത്തുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് നിരീക്ഷണങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360