SignIn
Kerala Kaumudi Online
Wednesday, 28 October 2026 10.55 PM IST

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം ഉയർത്തി,​ ജൂലായ് മുതൽ മുൻകാല പ്രാബല്യം

READ ENGLISH VERSION
salary-hike
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും ദീപാവലിക്ക് മുന്നോടിയായി സന്തോഷവാർത്ത. ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രി അശ്വിനി വൈഷ്ണവാണ് വർദ്ധനവ് പ്രഖ്യാപിച്ചത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതോടെ നിലവിലുള്ള 60 ശതമാനത്തിൽ നിന്ന് ഡിഎ 63 ശതമാനമായി ഉയർന്നു.

2026 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധന നടപ്പാക്കുക. ഇതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലായ് മുതലുള്ള കുടിശ്ശികയ്ക്കും അർഹതയുണ്ടാകും.  കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിലൂടെ ഏകദേശം 48 ലക്ഷം ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ക്ഷാമബത്ത വർദ്ധിപ്പിക്കുന്നതിനായി പ്രതിവർഷം ഏകദേശം 10,016 കോടി രൂപയുടെ അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ക്ഷാമാശ്വാസവും സാധാരണയായി വർഷത്തിൽ രണ്ടുതവണയാണ് കേന്ദ്ര സർക്കാർ പരിഷ്കരിക്കുന്നത്. ജനുവരി, ജൂലായ് മാസങ്ങളിലെ പ്രാബല്യത്തോടെയാണ് സാധാരണയായി ഈ പരിഷ്കരണങ്ങൾ നടപ്പാക്കുന്നത്. 2026 ഏപ്രിലിൽ ക്ഷാമബത്ത രണ്ടാ ശതമാനം വ‌ർദ്ധിപ്പിച്ചിരുന്നു.

English Summary

The Central Government has approved a 3% increase in Dearness Allowance (DA) and Dearness Relief (DR) for its employees and pensioners, raising DA to 63%. This decision, effective retrospectively from July 1, 2026, benefits approximately 48 lakh employees and 68 lakh pensioners, incurring an annual additional expenditure of Rs 10,016 crore.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CENTRAL GOVERNMENT EMPLOYEES, DA HIKE 2026, DEARNESS ALLOWANCE INCREASE, DA ARREARS JULY 2026, CENTRAL GOVERNMENT EMPLOYEES DIWALI GIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360