ചെന്നൈ: തമിഴ്നാട്ടിൽ ഓട്ടോറിക്ഷാ നിരക്ക് പരിഷ്കരിച്ച് മുഖ്യമന്ത്രി വിജയുടെ ടിവികെ സർക്കാർ. മിനിമം ചാർജ് 50 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ആദ്യ 1.8 കിലോമീറ്റർ ദൂരത്തിനാണ് മിനിമം ചാർജ് ഈടാക്കുക. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതമാണ് അധിക നിരക്ക്. ചുരം പാതയിലും രാത്രിയിലുമുള്ള യാത്രകൾക്കുള്ള നിരക്ക് ഇതിൽ നിന്ന് വ്യത്യസ്തമാണ്.
2013ന് ശേഷം ആദ്യമായാണ് ഓട്ടോക്കൂലി വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഓട്ടോ ഡ്രൈവർമാരുടെ നിരന്തര അഭ്യർത്ഥനയ്ക്കൊടുവിലാണ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ദീപാവലിക്ക് മുമ്പുതന്നെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ ഡ്രൈവർമാർക്ക് ഉറപ്പുനൽകിയിരുന്നു.
പുതിയ നിരക്ക് പ്രകാരം, ചുരം പാതയിൽ 60 രൂപയാണ് മിനിമം ചാർജ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമാണ് അധിക നിരക്ക്. രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണിവരെയുള്ള യാത്രകൾക്ക് സാധാരണയേക്കാൾ ഒന്നര മടങ്ങുവരെ നിരക്ക് വർദ്ധിക്കും. മുമ്പ് 1.8 കിലോമീറ്ററിന് 25 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയും വീതമാണ് നിരക്ക് വർദ്ധിപ്പിച്ചിരുന്നത്.
Tamil Nadu has revised auto-rickshaw fares, raising the minimum charge to ₹50 for the first 1.8 km and ₹25 for each additional kilometre. Hilly routes will have a minimum fare of ₹60, with ₹30 per extra kilometre. Night journeys between 10 PM and 5 AM may cost up to 1.5 times the regular fare. This is the first fare hike since 2013.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |