ചെന്നൈ: തടവുകാർ ജയിൽ ചാടുന്നത് തടയാൻ കർശന നടപടികളുമായി തമിഴ്നാട് സർക്കാർ. തടവുകാർ രക്ഷപ്പെടുന്നത് തടയാൻ ആവശ്യമെങ്കിൽ തോക്ക് ഉപയോഗിക്കാൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. ഇതുസംബന്ധിച്ച ഉത്തരവ് ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് പുറപ്പെടുവിച്ചു. തേനി ആണ്ടിപ്പട്ടി തെക്കംപാട്ട ജില്ലാ ജയിലിൽ നിന്ന് തടവുകാർ കൂട്ടത്തോടെ ചാടിയതിന് പിന്നാലെയാണ് നടപടി.
തിങ്കളാഴ്ച രാത്രിയാണ് തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 125 ജയിലുകളിലെയും വാച്ച് ടവറുകളിൽ നിരീക്ഷണത്തിനായി സായുധ കാവൽക്കാരെ വിന്യസിക്കുന്നത് ഉറപ്പാക്കാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചാൽ വെടിവയ്ക്കണമെന്നാണ് ഗാർഡുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.
അതേസമയം, ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ 15 പേർ പിടിയിലായി. ശേഷിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഉൾപ്പെടെ ശക്തമായ തിരച്ചിലാണ് പൊലീസ് നടത്തുന്നത്.
Tamil Nadu has authorized prison officials to use firearms if necessary to prevent inmates from escaping. The order was issued by Prisons DGP Sandeep Rai Rathore following the escape of 17 prisoners from a district jail in Theni on Monday night. Authorities have also been directed to deploy armed guards in watchtowers across all 125 prisons in the state.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |