
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ 28 നിയമ നിർമ്മാണ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ഒടുവിലത്തെ വിവര പ്രകാരം ഒരിടത്തും വിജയിക്കാനാകാത്ത കോൺഗ്രസിന് കർണാടകയിൽ ഭരണത്തിലിരിക്കെ നാലു സീറ്റുകളും നഷ്ടമായി. ബി.ജെ.പി മൂന്നും സഖ്യകക്ഷിയായ ജെ.ഡി.എസ് ഒന്നും നേടി.
ഉത്തർപ്രദേശിൽ 11 സീറ്റുകളിൽ ബി.ജെ.പി അഞ്ചും സമാജ്വാദി പാർട്ടി മൂന്നും നേടി. ബാക്കിയുള്ള സീറ്റുകളിൽ വോട്ടെണ്ണൽ തുടരുകയാണ്. ബിഹാറിൽ എട്ടു സീറ്റുകളിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യം നാലും, ആർ.ജെ.ഡി, ജൻ സൂരാജ് പാർട്ടികൾ ഓരോന്നും നേടി. രണ്ടു സ്വതന്ത്രരും വിജയിച്ചു. മഹാരാഷ്ട്രയിലെ അഞ്ചു സീറ്റുകളിലും വോട്ടെണ്ണൽ തുടരുകയാണ്. ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.
പരിഹസിച്ച് മോദി
കൃത്രിമം ഒഴിവാക്കാൻ ഇ.വി.എം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് നാലു സംസ്ഥാനങ്ങളിൽ ബാലറ്റ് പേപ്പറിൽ നടന്ന എം.എൽ.സി തിരഞ്ഞെടുപ്പിൽ തോറ്റതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് എത്ര സീറ്റുകൾ നേടിയെന്ന് ഊഹിക്കാമോ എന്ന് പരിഹാസ രൂപേണേ എക്സിലൂടെ ചോദിച്ചു.ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ജയങ്ങൾ വോട്ടിംഗ് യന്ത്രത്തിലെ വോട്ടു കൊള്ളയിലൂടെ ആണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മോദി.
കാഴ്ച കണ്ടു നടന്നാൽ ജനപിന്തുണ കിട്ടില്ലെന്നും കഠിനാദ്ധ്വാനം ചെയ്യണമെന്നും മനസിലാക്കണമെന്ന് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്ര സൂചിപ്പിച്ച് ബി.ജെ.പി നേതാവ് സുധാംശു ത്രിവേദിയും പരിഹസിച്ചു. വോട്ടിംഗ് യന്ത്രമായാലും ബാലറ്റ് പേപ്പറായാലും വോട്ടർമാരെ പിന്തുണയ്ക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് തെളിഞ്ഞു. രാഹുൽ ഗാന്ധി യാത്ര ചെയ്തു നടന്ന സമയത്ത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിനും ആഭ്യന്തര മന്ത്രി അമിത് ഷായും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുകയായിരുന്നു എന്നും പറഞ്ഞു.
The Congress party suffered a major setback in elections to 28 Legislative Council seats across four states. According to the latest information, Congress failed to win any seats and lost all four seats in Karnataka despite being in power in the state.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |