SignIn
Kerala Kaumudi Online
Thursday, 29 October 2026 1.02 AM IST

അർണബ് വീശിയടിച്ചു, ആന്ധ്രയിൽ 8 മരണം  180ലധികം വീടുകൾ തകർന്നു,​ 80000 ഹെക്ടർ കൃഷി നശിച്ചു

d

ഭുവനേശ്വർ: അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വൻനാശം. മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുൾപ്പെടെ എട്ട് പേർ മരിച്ചു. നിലവിൽ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കാക്കിനടയിലുൾപ്പെടെ മഴ തുടരുകയാണ്. ഇന്നലെ രാവിലെ 8.30ഓടെ നരസ്പൂരിൽ 125 കിലോമീറ്റർ വേഗത്തിലാണ് അർണബ് കര തൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റ് പിന്നീട് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറി. വൻ നാശനഷ്ടമുണ്ടായെന്നും സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.

180ലധികം വീടുകൾ തകർന്നു. 93 റോഡുകൾ തകരുകയും 736 മരങ്ങൾ കടപുഴകി. വൈദ്യുത പോസ്റ്റുകൾ നിലംപതിച്ചു. 80,000 ഹെക്ടറിലധികം സ്ഥലത്തെ കൃഷി നശിച്ചു. അപകടാവസ്ഥ ഒഴിയുന്നത് വരെ ജനങ്ങൾ വീട്ടിനകത്ത് തുടരണമെന്ന് അധികൃതർ അറിയിച്ചു. 57,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 38 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജില്ലാ കളക്ടർമാരുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

അതേസമയം,ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ ഒഡീഷയിലെ മൽക്കൻഗിരിയിലെത്തി. 80 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഒഡീഷയിൽ 26 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 48000 പേരെ മാറ്റി പാർപ്പിച്ചു. പല ജില്ലകളിലും റെഡ് അലർട്ടാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360