SignIn
Kerala Kaumudi Online
Thursday, 29 October 2026 1.03 AM IST

ഹർദീപ് സിംഗ് പുരി രാജ്യസഭയിലേക്ക്  മദ്ധ്യപ്രദേശിൽ നിന്ന് മത്സരിക്കും

d

ന്യൂഡൽഹി: പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയെ മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. എപ്‌സ്റ്റീൻ വിവാദങ്ങളെത്തുടർന്ന് കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. തമിഴ്നാട്ടിൽ നിന്നുള്ള സഹമന്ത്രിയായിരുന്ന എൽ.മുരുകൻ രാജിവച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിലാണ് മത്സരിക്കുക. നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ ഹർദീപ് പുരിയുടെ കാലാവധി നവംബർ 25ന് പൂർത്തിയാകും. പക്ഷേ 16ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്ഥാനാർത്ഥിയായിരുന്നില്ല. അതിനാൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനിൽ പുറത്താകുമെന്ന അഭ്യൂഹം പരന്നു.

അന്താരാഷ്ട്ര കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നത് പ്രതിപക്ഷം വിവാദമാക്കുകയും ചെയ‌്തു. എന്നാൽ പുരിയെ കൂടെ നിറുത്തുമെന്ന സന്ദേശമാണ് രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിലൂടെ ബി.ജെ.പി നൽകുന്നത്. മദ്ധ്യപ്രദേശിൽ ബി.ജെ.പിക്ക് അംഗബലം കൂടുതലായതിനാൽ ഹർദീപ് തിരഞ്ഞെടുക്കപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360