ദുബായ്: ലക്ഷക്കണക്കിന് മലയാളി പ്രവാസികളുള്ള രാജ്യമാണ് യുഎഇ. അതിനാൽ, യുഎഇയിലെ ഓരോ മാറ്റങ്ങളും സാഹചര്യങ്ങളും വളരെ ശ്രദ്ധയോടെയാണ് മലയാളികൾ വീക്ഷിക്കുന്നത്. രാജ്യത്തെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒക്ടോബർ 28 ബുധനാഴ്ച മുതൽ നവംബർ ഒന്ന് ഞായർ വരെ അഞ്ച് ദിവസം അപ്രതീക്ഷിതവും അസ്ഥിരവുമായ കാലാവസ്ഥാ വ്യതിയാനങ്ങളാകും യുഎഇയുടെ വിവിധ ഭാഗങ്ങളിലായി അനുഭവപ്പെടുന്നതെന്നാണ് വിവരം.
ഈ അഞ്ച് ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും സാദ്ധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയറോളജി അറിയിച്ചത്. ഈ ദിവസങ്ങളിൽ മഴയ്ക്കും ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും സാദ്ധ്യതയുണ്ട്. ഇന്ന് ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. വടക്ക്, കിഴക്ക്, തെക്ക് മേഖലകളിൽ മേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാദ്ധ്യതയുണ്ട്. കാറ്റ് സാധാരണ നിവയിലായിരിക്കുമെങ്കിലും ചില സമയങ്ങളിൽ പൊടിക്കാറ്റിന് കാരണമാകാനും സാദ്ധ്യതയുണ്ട്. മലയോരമേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയും ഉൾപ്രദേശങ്ങളിൽ 45 കിലോമീറ്റർ വരെയും എത്തിയേക്കാം.
ഉൾപ്രദേശങ്ങളിൽ 39 ഡിഗ്രി സെൽഷ്യസ്, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37 ഡിഗ്രി സെൽഷ്യസ്, മലയോര മേഖലകളിൽ 32 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയും പകലും ഈർപ്പം വർദ്ധിക്കും. വ്യാഴാഴ്ച വടക്ക്, കിഴക്കൻ മേഖലയിൽ മേഘങ്ങൾ രൂപപ്പെടാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും മൂടൽമഞ്ഞ് രൂപപ്പെടാനും സാദ്ധ്യതയുണ്ട്, അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. ഭൂതലത്തിലുള്ള ന്യൂനമർദത്തിന്റെ വിപുലീകരണവും ഉപരിതല അന്തരീക്ഷത്തിലെ ന്യൂനമർദവുമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയറോളജി അറിയിച്ചു.
The UAE is expected to experience five days of unstable weather from October 28 to November 1, with possible rain, dust storms and fog in several areas. Winds may reach 50 km/h in mountainous regions, while temperatures could rise to 39°C inland. The National Centre of Meteorology attributes the changes to low-pressure systems.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |