SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.06 AM IST

ജിജോയിക്ക് ലഭിച്ചത് 25 പവന്റെ സ്വർണക്കട്ടി, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നാല് ഇന്ത്യക്കാർക്ക് ഭാഗ്യസമ്മാനം

big-ticket-
പ്രതീകാത്മക ചിത്രം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ലക്കിഡ്രായിൽ മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് സ്വർണക്കട്ടി സമ്മാനമായി ലഭിച്ചു. 200 ഗ്രാമിന്റെ 24 കാരറ്റ് സ്വർണക്കട്ടിയാണ് ഇവർക്ക് സമ്മാനമായി ലഭിക്കുക. ജിജോയ് വിശ്വനാണ് സമ്മാനം നേടിയ മലയാളി,​ 2007 മുതൽ ഷാർജയിൽ താമസിക്കുന്ന ജിജോയ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ടിക്കറ്റ് െടുക്കാർ. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും തന്റെ ബഹാ വീതം കുടുംബത്തിന് വേണ്ടി ചെലവഴിക്കുമെന്നും ജിജോയ് പ്രതികരിച്ചു.

ബഹ്റൈനിൽ ഓഫീസ് ബോയി ആയി ജോലി ചെയ്യുന്ന അരുണ കൃഷ്ണപ്പ കിടിയൂരാണ് രണ്ടാമത്തെ വിജയി. കഴിഞ്ഞ 23 വർഷമായി പ്രവാസിയാണ് അദ്ദേഹമായി. സുഹൃത്തുക്കൾക്കൊപ്പം നാലുമാസമായി അരുണ ടിക്കറ്റെടുത്ത് വരുന്നു. ബംഗലുരു സ്വദേശിയായ സദാത്തുള്ള ഷരീഫ് ആണ് മറ്റൊരു വിജയി. സിവിൽ എൻജിനീയറായ അദ്ദേഹം ഒരുവർഷമായി ദുബായിലാണ്. വിജയികളിൽ ഇത്തവണ ഒരു വനിതയുമുണ്ട്. മുംബയ് സ്വദേശിയായ മനീഷ് ഹർഷൽ കസാത് ആണ് വിജയി. പത്ത് വർഷമായി ഷാർജയിൽ താമസിക്കുന്ന മനീഷ മൂന്നുവർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കും കൂട്ടുകാരൊത്തും ബിഗ് ടിക്കറ്റ് എടുക്കുകയാണ് മനീഷ ചെയ്യുന്നത്. ഇത്തവണ ഒറ്റയ്ക്കെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. നവംബർ 3ന് തന്നെയാണ് ഡ്രോ. ഒക്ടോബറിൽ വീക്കിലി ഡ്രോകളിലൂടെ നാല് വിജയികൾക്ക് 200 ഗ്രാം, 24 കാരറ്റ് സ്വർണക്കട്ടികളാണ് ലഭിക്കുക.ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും മൂന്നു പേർക്ക് ബിഗ് സ്പിൻ കളിക്കാം. നവംബർ 3ന് ലൈവ് ഡ്രോയിൽ മൂന്നു പേരെ പ്രഖ്യാപിക്കും. ഡിസംബർ 3നാണ് അവർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാം.രണ്ട് ഡ്രീം കാറുകളും ഈ മാസമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിവയാണ് കാറുകൾ.

English Summary

Four Indian expatriates, including Malayali Jijoy Viswan, were among the winners of 24-carat gold bars in this month's Abu Dhabi Big Ticket lucky draw. Each winner received a 200-gram gold bar. The other recipients were Aruna Krishnappa Kidiyoor, Sadathulla Shareef, and Manisha Harshal Kasat.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIG TICKET DRAW, BIG TICKET, ABUDHABI BIG TICKET, GULF NEWS, BIG TICKET LUCKY DRAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360